HIGHLIGHTS : One can apply for degree honors admission in IHRD colleges
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (0495-2765154, 2768320, 8547005044), ചേലക്കര (0488-4227181, 8547005064), കുഴൽമന്ദം (04922-285577, 8547005061), മലമ്പുഴ (0491-2530010, 8547005062), നാദാപുരം (0496-25556300, 8547005056), നാട്ടിക (0487-2395177, 8547005057), തിരുവമ്പാടി (0495-2294264, 8547005063), വടക്കഞ്ചേരി (0492-2255061, 8547005042), വട്ടംകുളം ( 0494-2689655, 8547006802), വാഴക്കാട് (0483-2728070, 8547005055), അഗളി (04924-254699, 9447159505), മുതുവല്ലൂർ (0483-2963218, 8547005070), മീനങ്ങാടി (0493-6246446, 8547005077), അയലൂർ (04923-241766, 8547005029), താമരശ്ശേരി (0495-2223243,8547005025), കൊടുങ്ങല്ലൂർ (0480-2816270, 8547005078) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2024-25 അധ്യയന വർഷത്തിൽ ഡിഗ്രി ഓണേഴ്സ് പ്രോഗ്രാമുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
![](https://malabarinews.com/wp-content/uploads/2024/06/auto-caught-fire.jpg)
![](https://malabarinews.com/wp-content/uploads/2020/07/careertech.jpg)
അപേക്ഷ www.ihrdadmissions.org എന്ന വെബ് സൈറ്റ് വഴി ഓൺലൈനായാണ് സമര്‍പ്പിക്കേണ്ടത്. ഇന്ന് (മെയ് 24) രാവിലെ 10 മണി അപേക്ഷ ഓൺലൈനായി എസ്.ബി.ഐ കളക്ട് മുഖേന ഫീസ് ഒടുക്കി സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട് , നിർദിഷ്ട അനുബന്ധങ്ങളും , 750 രൂപ (എസ്.സി ,എസ്.റ്റി 250 രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അഡ്മിഷൻ സമയത്ത് കൊണ്ട് വരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
![](https://malabarinews.com/wp-content/uploads/2021/11/sameeksha.jpg)