Section

malabari-logo-mobile

അതിഥി തൊഴിലാളികള്‍ക്കൊപ്പം സദ്യയുണ്ട്, ‘കമ്പ’ വലിച്ച് വൈവിധ്യമാര്‍ന്ന ഓണാഘോഷവുമായി റെഡ് വേവ്‌സ് ചിറമംഗലം

HIGHLIGHTS : പരപ്പനങ്ങാടി ; സഹോദര്യത്തിന്റെയും സമത്വത്തിന്റെയും ആഘോഷമായ ഓണത്തെ അര്‍ത്ഥവത്താക്കി പരപ്പനങ്ങാടി റെഡ് വേവ്‌സ് ചിറമംഗലം ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ഓണാഘാ...

പരപ്പനങ്ങാടി ; സഹോദര്യത്തിന്റെയും സമത്വത്തിന്റെയും ആഘോഷമായ ഓണത്തെ അര്‍ത്ഥവത്താക്കി പരപ്പനങ്ങാടി റെഡ് വേവ്‌സ് ചിറമംഗലം ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ഓണാഘാഷങ്ങള്‍. തിരുവോണനാളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഓണസദ്യയോരുക്കിയും, വൈകീട്ട് അവര്‍ക്കൊപ്പം കമ്പവലി മത്സരം നടത്തിയുമാണ് റെഡ് വേവ്‌സ് ഇത്തവണത്തെ ഓണഘോഷം ആവേശകരമാക്കിയത്.

പുത്തന്‍പീടികയില്‍ ഒരുക്കിയ ഓണസദ്യയില്‍ 200ഓളം ഇതര സംസ്ഥാന തൊഴിലാളികളാണ് പങ്കാളികളായത്.ചില അതിഥി തൊഴിലാളികള്‍ കുടുംബസമേതമാണ് ഓണാഘോഷത്തില്‍ പങ്കാളികളായത്.
കൂടാതെ ഇന്ന് ഹോട്ടലുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടിലായ യാത്രക്കാര്‍ക്കും ഭക്ഷണം നല്‍കാനായെന്ന് ക്ലബ്ബ് രക്ഷാധികാരിയായ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

sameeksha-malabarinews

വൈകീട്ട് ഇതരസംസ്ഥാന തൊഴിലാളികളും. നാട്ടിലെ യുവാക്കളും ടീമുകളായി തിരിഞ്ഞ് നടത്തിയ കമ്പവലി മത്സരത്തില്‍ കെവിഎസ് പുത്തന്‍പീടിക വിജയികളായി. രണ്ടാം സ്ഥാനം മലബാറിയ ചപ്പാത്തികമ്പനി തിരൂര്‍ നേടി.

കലാ കായിക മേഖലയില്‍ സജീവ സാനിദ്ധ്യമാണ് റെഡ് വേവ്‌സ് ചിറമംഗലം. ഇത്തവണ വൈവിധ്യമായ ഓണാഘോഷം സംഘടിപ്പിക്കാനായതിന്റെ ആവേശത്തിലാണ് ക്ലബ് പ്രവര്‍ത്തകര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!