Section

malabari-logo-mobile

തോടയം കഥകളി യോഗത്തിന്റെ ഓണാഘോഷവും കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ ജന്മശതാബ്ദി അനുസ്മരണവും

HIGHLIGHTS : Onam celebration of Thodayam Kathakali Yoga Kalamandalam Krishnankutty General and birth centenary commemoration

തോടയം കഥകളി യോഗത്തിന്റെ ഓണാഘോഷവും കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍
ജന്മശതാബ്ദി അനുസ്മരണവും നടത്തുന്നു. ഓഗസ്റ്റ് 26നു ശനിയാഴ്ച്ച തോടയം കഥകളി യോഗം പത്മശ്രീ കല്യാണമണ്ഡപം, തളി, ചാലപ്പുറം, ക്കോഴിക്കോട് വിവിധ കലാപരിപാടികളോടെയാണ് കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ അനുസ്മരണവും ഓണാഘോഷവും സംഘടിപ്പിക്കുന്നത്. കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ അനുസ്മരണം  മദന്‍ കെ മേനോന്‍ നടത്തും. തുടര്‍ന്ന് ”കലയാമി” കഥകളി അക്കാദമി കരിക്കാട്, മഞ്ചേരി അവതരിപ്പിക്കുന്ന ‘നരകാസുരവധം’ കഥകളിയും ഉണ്ടായിരിക്കും.

സെപ്തംബര്‍ 03നു കോട്ടയം കളിയരങ്ങിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനുസ്മരണ യോഗത്തില്‍ കൃഷ്ണന്‍കുട്ടി പൊതുവാള്‍ അനുഗ്രഹാശിസ്സുകളോടെ നാമകരണം ചെയ്ത മിടുക്കന്‍ എന്ന് കഥകളി ലോകം അറിയപ്പെടുന്ന കുറൂര്‍ വാസുദേവന്‍ നമ്പൂതിരി നടത്തുന്ന അനുസ്മരണ പ്രഭാഷണത്തില്‍ തന്റെ ഗുരുവിനു ശ്രദ്ധാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്ന് പ്രമുഖ കലാകാരന്‍മാര്‍ പങ്കെടുക്കുന്ന കഥകളി ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!