മിഷന്‍ ഇന്ദ്രധനുഷ്; മൊബൈല്‍ ഐ.ഇ.സി ക്യാമ്പയിന്‍ ആരംഭിച്ചു

കോഴിക്കോട്:കുട്ടികളുടെയും ഗര്‍ഭിണികളുടെയും രോഗപ്രതിരോധ കുത്തിവെയ്പ്പ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്ന മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞത്തിന്റെ മൊബൈല്‍ ഐ.ഇ.സി ക്യാമ്പയിന്‍ ജില്ലയില്‍ ആരംഭിച്ചു. ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില്‍ നടത്തുന്ന മൊബൈല്‍ ഐ.ഇ.സി വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ജില്ലാ കലക്ടര്‍ എ ഗീത നിര്‍വഹിച്ചു.

ജില്ലയിലെ രോഗപ്രതിരോധ കുത്തിവെയ്പ്പ് കുറഞ്ഞ മേഖലകളായ വളയം, കുറ്റ്യാടി, തിരുവള്ളൂര്‍, കൊടുവള്ളി, ചെറൂപ്പ, ചെറുവാടി എന്നീ പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് മൊബൈല്‍ ഐ.ഇ.സി ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. ജനങ്ങളില്‍ നേരിട്ടെത്തി മിഷന്‍ ഇന്ദ്രധനുഷിന്റെ പ്രചരണം നടത്തുക, സംശയങ്ങള്‍ ദൂരീകരിക്കുക, പൊതുജനങ്ങള്‍ക്കായി അവബോധം നല്‍കുക, കുത്തിവെയ്‌പ്പെടുക്കാന്‍ വിമുഖത കാണിക്കുന്നവരുടെ ഗൃഹസന്ദര്‍ശനം നടത്തുക, വാക്‌സിന്‍ എടുക്കാത്തതിന്റെ കാരണങ്ങള്‍ കണ്ടെത്തുക എന്നിവയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.

സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. സച്ചിന്‍ ബാബു, അസ്സിസ്റ്റന്റ് സര്‍ജന്‍ ഡോ.രഞ്ജിത്ത് (ആര്‍.സി.എച്ച് വിംഗ്), എം.സി.എച്ച് ഓഫീസര്‍ പുഷ്പ, എന്‍.എച്ച്.എം കണ്‍സള്‍ട്ടന്റ് (ഡി & സി) ദിവ്യ.സി എന്നിവര്‍ സംസാരിച്ചു.

മലബാര്‍ മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ പി.ജി വിദ്യാര്‍ത്ഥി ഡോ.അഫ്താബ് കാസിം, മെഡിക്കല്‍ കോളേജിലെ അപ്പോത്തിക്കിരി യൂണിറ്റിലെ വിദ്യാര്‍ത്ഥികളായ വര്‍ഷ ടി.പി, അനുശ്രീ ടി.കെ, ഐശ്വര്യ കെ അജി, ഫുവാദ് ആബിദ്, സുഹ സക്കറിയ, ഹരികൃഷ്ണന്‍ വി.എം എന്നിവരാണ് മൊബൈല്‍ ഐ.ഇ.സി ക്യാമ്പയിന്‍ ടീമിലെ അംഗങ്ങള്‍. ആഗസ്റ്റ് 25 വരെയാണ് ക്യാമ്പയിന്‍ ജില്ലയില്‍ നടപ്പിലാക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top