ഓണാഘോഷവും പായസ മത്സരവും സംഘടിപ്പിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ നവജീവന്‍ വായനശാല ഓണാഘോഷം സംഘടിപ്പിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ജൈനിഷ മണ്ണാറക്കല്‍ ഉദ്ഘാടനവും വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി.

പായസ മത്സരത്തില്‍ കെ.വി.കനകലത വിജയിയായി. ബാലവേദി കണ്‍വീനര്‍ ഡോ.സബ്‌ന.കെ.വി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിനോദ് കുമാര്‍ തള്ളശ്ശേരി, രമേശ് എടശ്ശേരി എന്നിവര്‍ സംസാരിച്ചു. വനിതവേദി സെക്രട്ടറി റോഷ്‌നി വി.പി സ്വാഗതവും സ്മിത സദാനന്ദന്‍ നന്ദിയും പറഞ്ഞു.

പൂക്കളമൊരുക്കിയും ഓണപ്പാട്ടുകള്‍ ആലപിച്ചും കുട്ടികളുടെ വിവിധ പരിപാടികളുമായി ഓണാഘോഷത്തിന് പരിസമാപ്തി കുറിച്ചു.

Share news
error: Content is protected !!
Scroll to Top