താനൂര്‍: മധ്യപ്രദേശിലെ റിവയില്‍ നടന്ന വാഹനാപകടത്തില്‍ കിഴക്കനകത്ത് പത്തായപുരയില്‍ ഉസ്മാന്‍ (47) മരിച്ചു. 12 ദിവസം മുന്‍പ് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ നായ കുറുകെ ചാടി വാഹനം മറിഞ്ഞാണ് അപകടം സംഭവിച്ചത്. തലക്ക് സാരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. നിര്‍മാണ തൊഴിലാളിയാണ്. മൂന്ന് പള്ളിക്ക് സമീപം കെ.പി.ഇമ്പിച്ചിബാവ ആയിശാബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: മുനീറ. മക്കള്‍: ഫര്‍സാന, ഇര്‍ഫാന, നിയാസ്, ഉനൈസ്. മരുമക്കള്‍: മൂസ, ഷഫീഖ്.സഹോദരങ്ങള്‍: സൈനുദ്ദീന്‍, അമീര്‍, അലി. ഖബറടക്കം നാളെ ചൊവ്വ നിറമരുതൂർ കോരങ്ങത്ത് പള്ളിയിൽ നടക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



