പരപ്പനങ്ങാടി വാക്കേഴ്സ് ക്ലബ്ബിന്റെ ഇമ്മിണി ബല്ല്യരോണം

പരപ്പനങ്ങാടി: പരപ്പനങ്ങാടി വാക്കേഴ്സ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു. ചുടലപറമ്പ് മൈതാനിയില്‍ വച്ച് നടന്ന ‘ഇമ്മിണി ബല്ല്യരോണം’ , പരിപാടികളിലെ വൈവിധ്യം കൊണ്ടും ആള്‍ സാന്നിധ്യം കൊണ്ടും ശ്രദ്ദേയമായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ലെമണ്‍ സ്പൂണ്‍, ചാക്കിലോട്ടം, കണ്ണുകെട്ടി താറാവിനെ പിടിക്കല്‍, സുന്ദരിക്ക് പൊട്ട് കുത്തല്‍, വടം വലി, കലം പൊട്ടിക്കള്‍ തുടങ്ങി വ്യത്യസ്തമാര്‍ന്ന മത്സരങ്ങള്‍ സംഘടിപ്പിച്ചു.

ഉച്ചക്ക് പരിപാടിക്കെത്തിയ ഇരുന്നൂറ്റി അമ്പതോളം ആളുകള്‍ക്ക് ഓണസദ്യയും വിളമ്പി. രാവിലെ 8 ണിയോട് കൂടി ആരംഭിച്ച പരിപാടികള്‍ വൈകീട്ട് 6 മണിയോട് കൂടിയാണ് അവസാനിച്ചത്.

പരപ്പനങ്ങാടി നഗരസഭാ കൗണ്‍സിലര്‍ തുടിശ്ശേരി കാര്‍ത്തികേയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വാക്കേഴ്സ് ക്ലബ്ബ് രക്ഷാധികാരി കുഞ്ഞിമരയ്ക്കാര്‍ പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. വാക്കേഴ്സ് ക്ലബ്ബ് കണ്‍വീനര്‍ വിനോദ് കെടി സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ഷീബ നന്ദിയും പറഞ്ഞു. വാക്കേഴ്സ് ക്ലബ്ബ് പ്രിസിഡണ്ട് ഉണ്ണി കേലച്ചം കണ്ടി, എക്സിക്യുട്ടീവ് അംഗങ്ങളായ ഉബീഷ്, രതീഷ്, വിബീഷ്, സന്ദീപ്, മുനീര്‍ , കബീര്‍, ഉനൈസ്, തുടങ്ങിയവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top