Section

malabari-logo-mobile

അല്‍ അസ്മഖ് പ്രദേശത്തെ താമസക്കാര്‍ക്കും കച്ചവടക്കാര്‍ക്കും സ്ഥലം മാറാന്‍ നോട്ടീസ്

HIGHLIGHTS : ദോഹ: അല്‍ അസ്മഖ് പ്രദേശത്തെ നിരവധി താമസക്കാര്‍ക്കും കച്ചവടക്കാര്‍ക്കും സ്ഥലം മാറാന്‍ നോട്ടീസ് നല്കി.

al asmakhദോഹ: അല്‍ അസ്മഖ് പ്രദേശത്തെ നിരവധി താമസക്കാര്‍ക്കും കച്ചവടക്കാര്‍ക്കും സ്ഥലം മാറാന്‍ നോട്ടീസ് നല്കി. ആറ് മാസത്തിനകം സ്ഥലം മാറണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
അറബ് ബാങ്ക് റൗണ്ട് എബൗട്ടിന്റെ തെക്കു ഭാഗത്ത് ദോഹ പാലസ് ഹോട്ടല്‍ മുതല്‍ അല്‍ ഖാലിദ് പള്ളിക്ക് എതിര്‍വശം വരെയാണ് ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്കിയത്.
ഇരുന്നൂറോളം സ്ഥാപനങ്ങളാണ് ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നത്. അതില്‍ ഭൂരിപക്ഷവും മെയിന്‍ റോഡിന് സമീപത്തെ ജീര്‍ണ്ണിച്ച കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.
ഈ ഭാഗത്തെ നിരവധി പേരെ കഴിഞ്ഞ ജൂണില്‍ കുടിയൊഴിപ്പിച്ചിരുന്നു. എന്നാല്‍ മുനിസിപ്പല്‍ അധികൃതരെ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അത്തരക്കാരെ പഴയ സ്ഥലത്തു തന്നെ താമസിക്കാന്‍ അനുവദിച്ചിരുന്നു. ഇപ്പോള്‍ നോട്ടീസ് നല്കിയവരില്‍ നേരത്തെ കുഴിയൊഴിപ്പിക്കപ്പെട്ട് തിരികെ വന്നവരും ഉള്‍പ്പെടുന്നുണ്ട്.
പഴയ കെട്ടിടങ്ങള്‍ ഒഴിവാക്കി സര്‍ക്കാറിന്റെ പുതിയ പദ്ധതികളാണ് ഈ ഭാഗത്ത് ആവിഷ്‌ക്കരിക്കുക. ഇതിനകം ഏതാനും പുതിയ ടൂറിസം പദ്ധതികളുടെ ജോലികള്‍ ഇവിടെ ആരംഭിച്ചിട്ടുണ്ട്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!