Section

malabari-logo-mobile

കോഴിക്കോട്‌ റെയില്‍വേ സ്‌റ്റേഷനിലും ഇലക്ട്രിക്ക്‌ കാര്‍

HIGHLIGHTS : കോഴിക്കോട്‌: പ്രായമുള്ളവര്‍ക്കും, വിഗലാംഗര്‍ക്കും റെയില്‍വെ പ്ലാറ്റ്‌ഫോമിനകത്ത്‌ സഞ്ചരിക്കാന്‍ സഹായിക്കുന്ന ഇലക്ട്രിക്‌ കാര്‍

dsc00141കോഴിക്കോട്‌: പ്രായമുള്ളവര്‍ക്കും, വിഗലാംഗര്‍ക്കും റെയില്‍വെ പ്ലാറ്റ്‌ഫോമിനകത്ത്‌ സഞ്ചരിക്കാന്‍ സഹായിക്കുന്ന ഇലക്ട്രിക്‌ കാര്‍ കോഴിക്കോട്‌ റെയില്‍വെ സ്‌റ്റേഷനിലും എത്തുന്നു. 4 പേര്‍ക്ക്‌ ഒരെ സമയം സഞ്ചരികക്കാവുന്ന ഈ കാറിന്റെ ഏറ്റവും പുതിയ മോഡലാണ്‌ കോഴിക്കോട്ടെത്തുക. ഗോള്‍ഫ്‌ ഗ്രൗണ്ടുകളില്‍ ഉപയോഗിക്കുന്ന ഇത്തരം കാറുകള്‍ കേരളത്തില്‍ തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ മാത്രമെയുള്ളു. ഈ പദ്ധതി നടപ്പാക്കുന്നതിനായി ഒരു സ്വകാര്യകമ്പനിയുമായി മൂന്ന്‌ വര്‍ഷത്തേക്കുള്ള കരാര്‍ ഒപ്പിട്ടതായി പാലക്കാട്‌ അഡീഷണല്‍ ഡിവിഷണല്‍ മാനേജര്‍ മോഹനന്‍ എ മേനോന്‍ മാധ്യമങ്ങളെ അറിയിച്ചു.

ഒരു കാറാണ്‌ ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്‌. ഇത്‌ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും ഓടിക്കുക. പിന്നീട്‌ ലിഫ്‌റ്റ്‌ വഴി മറ്റ്‌ പ്ലാറ്റ്‌ ഫോമുകളില്‍ ഉപയോഗിക്കാനാകുമോ എന്ന സാധ്യതയും പരിശോധിക്കും. അഞ്ചരലക്ഷം രൂപയാണ്‌ ഈ കാറിന്റെ വില. പ്രായമുള്ളവര്‍ക്കും വികലാംഗര്‍ക്കും ഇൗ സൗകര്യം സൗജന്യമായി ഉപയോഗപ്പെടുത്താം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!