കുഞ്ഞാലിക്കുട്ടിയെ മോര്‍ഫ്‌ ചെയ്‌ത്‌ നഗ്നനാക്കി ഫേസ്‌ബുക്കില്‍ പോസ്‌റ്റു ചെയ്‌ത മലപ്പുറം സ്വദേശി അറസ്റ്റില്‍

kunjalikuttyമലപ്പുറം: രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളുടെയും ചിത്രങ്ങള്‍ പരിഹാസ്യ രൂപേണ മോര്‍ഫ്‌ ചെയ്‌ത്‌ ചിത്രീകരിക്കുന്നത്‌ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്‌. ഇതൊരു ഗൗരവമേറിയ കുറ്റമാണെന്ന്‌ ഇത്‌ ഷെയര്‍ ചെയ്യുന്നവര്‍ പോലും അറിയുന്നില്ല. അവസാനമായി മന്ത്രി പി കെ കുഞ്ഞാലികുട്ടിയുടെ ചിത്രം നഗ്നനാക്കി മോര്‍ഫ്‌ ചെയ്‌ത്‌ ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടയാള്‍ അറസ്‌റ്റിലായി. വെളിമുക്ക്‌ സ്വദേശി യഹിയയെയാണ്‌ തിരൂരങ്ങാടി പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

പി കെ എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം പുറത്തിറങ്ങിയ പോസ്‌റ്റില്‍ പൂര്‍ണ നഗ്നനായി അരഭാഗം ടേപ്പ്‌റിക്കാര്‍ഡര്‍ കൊണ്ട്‌ മറച്ച്‌ അമീര്‍ ഖാന്‍ നില്‍ക്കുന്ന ചിത്രമാണ്‌ മോര്‍ഫ്‌ ചെയ്‌തത്‌. അമീര്‍ഖാന്റെ മുഖത്തിന്‌ പകരം കുഞ്ഞാലിക്കുട്ടിയുടെ മുഖമാക്കി മാറ്റുകയായിരുന്നു.

പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ യഹിയയെ പിന്നീട്‌ ജാമ്യത്തില്‍ വിട്ടയച്ചു.

Share news
error: Content is protected !!
Scroll to Top