Section

malabari-logo-mobile

രാത്രി കാല റോഡ് അപകടങ്ങൾ കുറയ്ക്കാൻ ഉദ്യോഗസ്ഥർ നേരിട്ട് ടർഫുകളിലേക്ക്

HIGHLIGHTS : Officials go directly to the turf to reduce road accidents at night

മലപ്പുറം: രാത്രി കാല റോഡ് അപകടങ്ങൾ കുറയ്ക്കാൻ ഉദ്യോഗസ്ഥർ നേരിട്ട് ടർഫുകളിലേക്ക്. ജില്ലയിലെ നിരത്തുകളിൽ വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയും നിരത്തുകളിൽ യുവാക്കളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയും വേറിട്ട ബോധവൽക്കരണവുമായി മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ജില്ലയിലെ പ്രധാന കായിക മേഖലയായ ഫുട്ബോൾ ടർഫുകൾ  കേന്ദ്രീകരിച്ചാണ് റോഡ് സുരക്ഷാ ബോധവൽക്കരണം നൽകുന്നത്.

രാത്രി കാലങ്ങളിൽ ടർഫുകളിൽ ഫുട്ബോൾ കളിക്കാൻ നിരവധി യുവാക്കളാണ് എത്തുന്നത്.കളികൾ കഴിഞ്ഞ് ഒഴിഞ്ഞ് കിടക്കുന്ന റോഡിൽ അമിത ശബ്ദവും അഭ്യാസ പ്രകടനവും നടക്കുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്.ഹെൽമറ്റില്ലാതെ മൂന്നാളെയും വെച്ചുള്ള ഇരുചക്ര വാഹനത്തിലുള്ള യാത്രയും പതിവാണ്.ഇത്തരത്തിൽ രാത്രികാലങ്ങളിലെ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് ബോധവൽകരിക്കാനാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ടർഫിലെത്തുന്നത്. ബോധവൽകരണത്തോടൊപ്പം തുടർന്നുള്ള ദിവസങ്ങളിൽ മോട്ടോർ വാഹനവകുപ്പിൻ്റെ പരിശോധനയും ടർഫ് റോഡുകൾ കേന്ദ്രീകരിച്ച് നടക്കും.നിയമലംഘനം കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കാനാണ് മോട്ടോർവാഹന വകുപ്പിന്റെ തീരുമാനം. ജില്ല എൻഫോഴ്സ്മെൻ്റ്  ആർടിഒ കെ കെ സുരേഷ് കുമാർ നേരിട്ട് നേതൃത്വം നൽകിയാണ് ടർഫുകൾ കേന്ദ്രീകരിച്ച് റോഡ് സുരക്ഷാ ബോധവൽക്കരണം നൽകുന്നത്. ജില്ലയിൽ യുവാക്കൾ അപകടത്തിൽപ്പെടുന്നത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരം ബോധവൽക്കരണ സംഘടിപ്പിച്ചതെന്ന് ആർടിഒ കെ കെ  സുരേഷ്കുമാർ പറഞ്ഞു. തിരൂരങ്ങാടി മലപ്പുറം, നിലമ്പൂര് യൂണിവേഴ്സിറ്റി തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച്  നടന്ന ബോധവൽക്കരണ ക്ലാസുകൾക്ക്
എൻഫോഴ്സ്മെന്റ് ജില്ലാ ആർടിഒ കെ കെ സുരേഷ് കുമാർ , എം വി ഐമാരായ ഡാനിയൽ ബേബി, ബി ഷാജഹാൻ, എ എം വി ഐ കെ ആർ ഹരിലാൽ എന്നിവർ നേതൃത്വം നൽകി

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!