കൊല്ലം : മൺട്രോത്തുരുത്തിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചതാണെന്ന് പോലീസ് അറിയിച്ചു. നെന്മേനി സ്വദേശി പുരുഷോത്തമൻ, ഭാര്യ വിലാസിനി എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നതെന്നാണ് നിഗമനം. പുരുഷോത്തമൻ മാനസിക വെല്ലുവിളികൾ ചികിത്സയിലായിരുന്നതായി ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.
വീടിനുപുറത്ത് പത്രം കിടക്കുന്ന ശ്രദ്ധയിൽ പെട്ട നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. വീടിൻറെ ഭിത്തിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുന്നുവെന്ന് പുരുഷോത്തമൻ രേഖപ്പെടുത്തിയ കുറിപ്പ് കണ്ടെത്തി.




