കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയ സ്ത്രീയെ സെക്യൂരിറ്റി ജീവനക്കാരന്‍ മര്‍ദ്ദിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ സ്ത്രീയെ സുരക്ഷാ ജീവനക്കാരന്‍ മര്‍ദ്ദിച്ചതായി പരാതി. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിനി സക്കീനക്കാണ് മര്‍ദ്ദനമേറ്റത്.

ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. മകന്റെ കുഞ്ഞിനെ ആശുപത്രിയില്‍ കാണിക്കാനാണ് സക്കീന മകന്റെയും മരുമകളുടെയും കൂടെ ആശുപത്രിയില്‍ എത്തിയത്. കുഞ്ഞുമായി ആശുപത്രിക്ക് ഉള്ളിലേക്ക് മരുമകള്‍ പോവുകയും എന്നാല്‍ ചികിത്സാ രേഖകള്‍ തന്റെ കയ്യിലായതിനെ തുടര്‍ന്ന് അത് നല്‍കാന്‍ അകത്തേക്ക് പോവുകയായിരുന്നു. ഇതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാരന്‍ സക്കീനയെ തള്ളിമാറ്റിയത്. ഇതെതുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും സെക്യൂരിറ്റി ജീവനക്കാരന്‍ സെക്കീനയുടെ മുഖത്ത് മര്‍ദ്ദിക്കുകയുമായിരുന്നെന്ന് സെക്കീന പറഞ്ഞു.

സംഭവത്തില്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top