
ബലാത്സംഗത്തിന് കേസെടുത്തതോടെ വ്‌ളോഗറും സോഷ്യൽ മീഡിയ താരവുമായ ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ. ഒരാഴ്ചയായി ശ്രീകാന്ത് ഒളിവിലാണെന്നാണ് ലഭിച്ച വിവരം.
ശ്രീകാന്തിനു വേണ്ടി പോലീസ് തിരച്ചിൽ ഊർജിതമാക്കാൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശം നൽകി. എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
കൊല്ലം സ്വദേശിനിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി കൊച്ചിയിലെ ഹോട്ടലിലും ആലുവയിലെ ഫ്ലാറ്റിലും എത്തിച്ചു ബലാത്സംഗം ചെയ്തു എന്നാണ് പരാതി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




