Section

malabari-logo-mobile

കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുക ഇനി എളുപ്പമല്ല

HIGHLIGHTS : Obtaining a driver's license in Kuwait is no longer easy

കുവൈത്ത് സിറ്റി:കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ലൈസന്‍സ് ലഭിക്കാന്‍ അര്‍ഹതയുണ്ടോ എന്ന കാര്യം സൂക്ഷമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ഫൈസല്‍ അല്‍ നവാഫ് നിര്‍ദേശിച്ചിട്ടുണ്ട്.

പുതിയ നിയന്ത്രണത്തിന്റെ ഭാഗമായി വിദേശികള്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ 600 ദിനാര്‍ പ്രതിമാസം ശമ്പളം കൂടാതെ ബിരുദവും നിര്‍ബന്ധമാക്കും. അതെസമയം നിലവില്‍ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കിയിട്ടുള്ളവരെ പിരിശോധന നടത്തി മാദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

sameeksha-malabarinews

രാജ്യത്ത് പ്രതിദിനം വര്‍ധിച്ച്‌കൊണ്ടിരിക്കുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതര്‍ കര്‍ശന നടപടികളുമായി എത്തുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്ന വിദേശികളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവരിക എന്ന ലക്ഷ്യവും അധികൃതര്‍ക്കുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!