Section

malabari-logo-mobile

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; ആശങ്കയോടെ കർഷകർ

HIGHLIGHTS : Bird flu in Alappuzha again; Concerned farmers

ആലപ്പുഴ : കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പുറക്കാട്ട് താറാവുകൾ ചാകാൻ കാരണം പക്ഷിപ്പനി എന്ന് ഗോപാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റി അനിമൽ ഡിസീസിൽ നിന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചു. എച്ച് 5 എൻ 1 വൈറസുകൾ ബാധിച്ചതായാണ് സ്ഥിരീകരണം. ആദ്യം രോഗം കണ്ടെത്തിയ തകഴി പഞ്ചായത്തിലെ താറാവുകളെ കൂട്ടമായി കൊന്നൊടുക്കും. കളക്ടറേറ്റിൽ അടിയന്തര യോഗം ചേർന്നാണ് താറാവുകളെ കൊന്നൊടുക്കാൻ 10 അംഗ ടീമിനെ നിയോഗിച്ചത് .

തകഴി നെടുമുടി പുറക്കാട് പഞ്ചായത്തുകളിൽ ആയിരക്കണക്കിന് താറാവുകൾ ആണ് രോഗം പിടിപെട്ട് ചത്തത്. ആഴ്ചകൾക്ക് മുമ്പാണ് ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു തുടങ്ങിയത്.
രോഗകാരണം എച്ച് 5 എൻ 1 വൈറസാണെന്ന് ഇപ്പോഴാണ് സ്ഥിരീകരിച്ചത്. പരിശോധനാഫലം വൈകിയത് രോഗവ്യാപനം കൂട്ടിയിട്ടുണ്ട്.

sameeksha-malabarinews

വായുവിലൂടെ രോഗം പടരുന്നതിനാൽ പക്ഷികളിൽ അധികം വ്യാപിക്കുകയും മരണ കാരണമാകുകയും ചെയ്യുന്നു. മനുഷ്യരിലേക്കുള്ള സാധ്യത വളരെ കുറവാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!