
കേന്ദ്രസർക്കാർ കർഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് രേഖാമൂലം ഉറപ്പു നൽകിയ സാഹചര്യത്തിൽ അതിർത്തിയിലെ ഉപരോധം അവസാനിപ്പിച്ചു മടങ്ങും . സംയുക്ത കിസാൻ മോർച്ച യോഗത്തിലാണ് ഈ തീരുമാനം. കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. ഇതേ തുടർന്ന് സിം ഘു അതിർത്തിയിലെ ടെൻഡുകൾ കർഷകർ പൊളിച്ചു നീക്കാൻ തുടങ്ങി.
മരിച്ച കർഷകരുടെ സ്മരണക്ക് നാളെ ആദരാഞ്ജലി ദിനം ആചരിക്കും. ശനിയാഴ്ച വിജയാഘോഷം നടത്തും. ഇതിനു ശേഷം കർഷകർ അതിർത്തി വിടും.
കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഒരുക്കമാണെന്നറിയിച്ച് ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംയുക്ത കിസാൻ മോർച്ചയ്ക്കു കത്തയച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ രേഖാമൂലം ഒപ്പിട്ടു നൽകാൻ കർഷകർ ആവശ്യപ്പെട്ടു രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചാൽ പ്രക്ഷോഭം അവസാനിപ്പിക്കുമെന്ന് കർഷകർ അറിയിച്ചിരുന്നു എന്നാൽ പ്രക്ഷോഭം അവസാനിപ്പിച്ചാൽ മാത്രമേ കേസുകൾ പിൻവലിച്ചു എന്നാണ് ആദ്യം കേന്ദ്രം അറിയിച്ചിരുന്നത് ആദ്യം കേസുകൾ പിൻവലിക്കണമെന്ന കർഷകരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇന്നലെ വീണ്ടും കത്തയച്ചത് കേസുകൾ പിൻവലിക്കുന്ന നടപടികൾ ആരംഭിച്ചതായും കേന്ദ്രം അറിയിച്ചു. അതോടെ കർഷകരുടെ എല്ലാ ആവശ്യങ്ങൾക്കും കേന്ദ്രം വഴങ്ങി.




