Section

malabari-logo-mobile

കൊറോണ വ്യാജ പ്രചരണം: പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷം ചെന്നൈയില്‍ സംസ്‌കരിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: ചെന്നൈയില്‍ മരിച്ച പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു. ചെന്നൈ സെന്‍ട്രല്‍ പാരിസ് മന്നടിയില്‍ ജോലി ചെയ്തു വരികയായിരുന്ന പരപ...

പരപ്പനങ്ങാടി: ചെന്നൈയില്‍ മരിച്ച പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു. ചെന്നൈ സെന്‍ട്രല്‍ പാരിസ് മന്നടിയില്‍ ജോലി ചെയ്തു വരികയായിരുന്ന പരപ്പനങ്ങാടി മുറിക്കല്‍ സ്വദേശി നാറക്കകത്ത് വലിയപീടിയേക്കല്‍ സൈതലവി(55)യെ ഈ മാസം 23ാം തിയ്യതി താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊറോണ ബാധയുണ്ടെന്ന വ്യാജപ്രചരണത്തെ തുടര്‍ന്ന് ഉണ്ടായ നിയമപ്രശ്‌നങ്ങള്‍ മൂലം ഇന്നാണ് മൃതദേഹം വിട്ടുകിട്ടിയത്്.

പ്രമേഹരോഗത്തിന് രോഗത്തിന് ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ മൃതദേഹം ആദ്യം നാട്ടിലെത്തിക്കാന്‍ മൃതദേഹം സൂക്ഷിച്ച ചെന്നൈ സ്റ്റാലിന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിരുന്നു എന്നാല്‍ മരണം കൊറോണ മൂലമാണെന്ന് ചിലര്‍ പോലീസിനെ അറിയിച്ചതോടെ കോവിഡ് പരിശോധന റിസല്‍ട്ടില്ലാതെ മൃതദേഹം വിട്ടുനല്‍കാനാവില്ലെന്ന നിലപാട് സ്വീകരിക്കുയായിരുന്നു.

sameeksha-malabarinews

രണ്ട് ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടും ഇന്‍ക്വസ്റ്റടക്കമുള്ള നടപടികള്‍ക്ക് പോലീസ് വിമുഖത കാണിച്ചെന്ന ആക്ഷേപം ഉയര്‍ന്നു . തുടര്‍ന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ചെന്നൈ ഹാര്‍ബര്‍ ബി.വണ്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുയും വിഷയത്തില്‍ ഇടപെടുകയുമായിരുന്നു.

തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് മൃതദേഹം വിട്ടുകിട്ടിയത്. വൈകുന്നേരത്തോടെ മൃതദേഹം വണ്ണാറപ്പെട്ടി ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.

ഭാര്യ: ഫാത്തിമ,
മക്കള്‍: സല്‍മാന്‍ ഫാരിസ്, ഷബീന്‍ സനാന്‍ ,റജാഫ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!