Section

malabari-logo-mobile

വളാഞ്ചേരിയില്‍ ഇനി ഓപ്പണ്‍ ജിംനേഷ്യം

HIGHLIGHTS : Now open gymnasium in Valancherry

വളാഞ്ചേരി നഗരസഭയിലെ കരിങ്കല്ലത്താണി വേളികുളത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച ഓപ്പണ്‍ ജിംനേഷ്യം പ്രൊഫ. ആബിബ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 11 ലക്ഷം രൂപ ചെലവഴിച്ചാണ് വ്യായാമ ഉപകരണങ്ങള്‍ സ്ഥാപിച്ചത്. എയര്‍ വോക്കര്‍, സര്‍ഫ്‌ബോര്‍ഡ്, സൈക്കിള്‍, ക്രോസ് ട്രെയിനര്‍, കൈവോക്കര്‍, തായ്ച്ചി സ്പിന്നര്‍, സ്റ്റാന്‍ഡിങ് സീറ്റിങ് ട്വിസ്റ്റര്‍ തുടങ്ങിയ വ്യായാമ ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. കുടുംബശ്രീക്കാണ് കേന്ദ്രത്തിന്റെ നടത്തിപ്പു ചുമതല.

കോട്ടയ്ക്കല്‍ മണ്ഡലത്തില്‍ രണ്ട് നഗരസഭകളിലും അഞ്ച് പഞ്ചായത്തുകളിലും ഓപ്പണ്‍ ജിംനേഷ്യം കേന്ദ്രങ്ങള്‍ നിര്‍മാണത്തിലാണ്. ഇതിനുമൊത്തം 90.42 ലക്ഷം രൂപയാണ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് വകയിരുത്തിയിട്ടുള്ളത്. കോട്ടയ്ക്കല്‍ ഉദ്യാനപാത, കുറ്റിപ്പുറം നിളയോരം പാര്‍ക്ക്, ഇരിമ്പിളിയം വലിയകുന്ന് പഞ്ഞനാട്ടുകുളം പരിസരം, എടയൂര്‍ മണ്ണത്തുപറമ്പ് ഒടുങ്ങാട്ടുകുളത്തിനു സമീപം, പൊന്മള ചാപ്പനങ്ങാടി സ്‌കൂള്‍ പരിസരം, മാറാക്കര എസി നിരപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം എന്നിവിടങ്ങളിലാണു മറ്റു ജിംനേഷ്യം കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നത്.

sameeksha-malabarinews

പരിപാടിയില്‍ വളാഞ്ചേരി നഗരസഭാ അധ്യക്ഷന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!