Section

malabari-logo-mobile

പൊലീസ് ആക്ടിലെ നിയമഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമെന്ന് വിജ്ഞാപനം

HIGHLIGHTS : പൊലീസ് ആക്ടിലെ നിയമഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമാണെന്ന് വിജ്ഞാപനം. ഭേദഗതിയില്‍ സൈബര്‍ മാധ്യമം എന്ന് പ്രത്യേകം പരാമര്‍ശമില്ല. അതുകൊണ്ടുതന്നെ ...

പൊലീസ് ആക്ടിലെ നിയമഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമാണെന്ന് വിജ്ഞാപനം. ഭേദഗതിയില്‍ സൈബര്‍ മാധ്യമം എന്ന് പ്രത്യേകം പരാമര്‍ശമില്ല. അതുകൊണ്ടുതന്നെ ഏത് തരത്തിലുള്ള വിനിമയോപാധിയിലൂടെയുള്ള വ്യാജപ്രചാരണവും കുറ്റമാകും.

സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ ചെറുക്കാന്‍ പര്യാപ്തമായ നിയമം കേരളത്തിലില്ലാത്ത സാഹചര്യത്തില്‍ പോലീസ് ആക്ടില്‍ ഭേദഗതി വരുത്തുന്നുവെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ ഇത് എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. പോലീസ് ആക്ടില്‍118 (എ) എന്ന ഉപവകുപ്പ് ചേര്‍ത്തായിരുന്നു ഭേദഗതി വരുത്തിയിരുന്നത്.

sameeksha-malabarinews

ഏത് തരത്തിലുള്ള വിനിമയോപാധിയിലൂടെയുള്ള അധിക്ഷേപവും വ്യാജപ്രചാരണവും ഇനി മുതല്‍ മൂന്ന് വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ചുമത്താവുന്ന കുറ്റമാകും. സമൂഹമാധ്യങ്ങള്‍ക്കു പുറമെ എല്ലാത്തരംമാധ്യമങ്ങള്‍ക്കും നിയമഭേദഗതി ബാധാകമെന്നതിനാല്‍ മാധ്യമ സ്വാതന്ത്ര്യത്തിനു വിലങ്ങു തടിയാകുമെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഇതില്‍ ആശങ്ക വേണ്ടെന്നും പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും എന്നാണ് സര്‍ക്കാറിന്റെ നിലപാട്.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!