നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡിന് ബഹ്‌റൈന്‍ മലയാളികള്‍ക്ക് ഓണ്‍ലൈന്‍വഴി അപേക്ഷിക്കാം

മനാമ: നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡിനുവേണ്ടിയുള്ള റജിസ്‌ട്രേഷന്‍ അപേക്ഷ ബഹ്‌റൈനിലെ മലയാളികള്‍ക്ക് ഓണ്‍ലൈനിലൂടെ അപേക്ഷിക്കാനുള്ള സൗകര്യം കേരളീയ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഹെല്‍പ് ഡസ്‌ക് ഓഫീസില്‍ തുടര്‍ന്നു വരികയാണ്.

നോര്‍ക്ക കാര്‍ഡ് വേണ്ടവര്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആറുമാസത്തെയെങ്കിലും കാലാവധിയുള്ള വീസ പാസ്‌പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും (ഫ്രണ്ട് പേജ്, ലാസ്റ്റ് പേജ്, വീസ പേജ്), ഒരു ഫോട്ടോ എന്നിവ നല്‍കണം.

എല്ലാദിവസവും രാത്രി 7.30 മുതല്‍ 9 വരെയും അവധി ദിവസങ്ങളില്‍ വൈകീട്ട് 6 മുതല്‍ 9 വരെയും സമാജം നോര്‍ക്ക ഹെല്‍പ്പ് ഡസ്‌ക് ഓഫീസ് തുറന്നു പ്രവര്‍ത്തിക്കും. ഫോണ്‍: 33750999, 35320667.

Related Articles