Section

malabari-logo-mobile

കരിപ്പൂരില്‍ സിഐഎസ്ഫ് എസ്‌ഐയുടെ വീട്ടില്‍ മരിച്ചത് ജാര്‍ഖണ്ഡ് സ്വദേശിനി

HIGHLIGHTS : ഒരു വര്‍ഷമായി ഒരുമിച്ചു താമസം കൊണ്ടോട്ടി; കരിപ്പൂര്‍ വിമാനത്താവളത്തിലെ സുരക്ഷാചുമതലയുള്ള സിഐഎസ്എഫ് എസ്‌ഐയുടെ വാടകവീട്ടില്‍ കഴിഞ്ഞ ദിവസം മരിച്ചനിലയി...

ഒരു വര്‍ഷമായി ഒരുമിച്ചു താമസം
കൊണ്ടോട്ടി; കരിപ്പൂര്‍ വിമാനത്താവളത്തിലെ സുരക്ഷാചുമതലയുള്ള സിഐഎസ്എഫ് എസ്‌ഐയുടെ വാടകവീട്ടില്‍ കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയ യുവതി ജാര്‍ഖണ്ഡ് സ്വദേശിനിയാണന്ന് പ്രാഥമികനിഗമനം. ഇവരുടെ ഇലക്ഷന്‍ തിരിച്ചറിയില്‍ കാര്‍ഡ് പോലീസിന് ലഭിച്ചു. ജാര്‍ഖണ്ഡ് സ്വദേശി മുഹമ്മദ് ഇമാമുദ്ദീന്റെ മകള്‍ ഫാത്തിമ ഖാത്തൂന്‍(28) ആണ് ഇതില്‍ രേഖപ്പെടുത്തിയിരുക്കുന്നത്. എന്നാല്‍ ഫാത്തിമ നിഷ എന്ന രേഖപ്പെടുത്തിയ ആധാര്‍കാര്‍ഡും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ബീഹാറിലെ വിലാസമാണ്.

അലഹബാദില്‍ വെച്ചാണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതിയെ എസ്‌ഐ വിശ്വജിത്ത് സിങ്ങ് പരിചയപ്പട്ടത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തിരൂമാനിക്കുകയായിരുന്നത്രെ.

sameeksha-malabarinews

ആ സമയത്ത് യുവതിയുടെ പിതാവ് വാരണസിയില്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്‌റ്റേഷനില്‍ ഹാജരായ യുവതി വിശ്വജിത്ത് സിങ്ങിനൊപ്പം പോകുകയായിരുന്നത്രെ. ഇവര്‍ ഒരുമിച്ച് താമസിച്ചെങ്ങിലും ഔദ്യോഗികമായി വിവാഹം കഴിച്ചിരുന്നില്ലെന്നാണ് സൂചന. പിന്നീട് 2014ല്‍ വിശ്വജിത്ത് സിങ്ങ് നാട്ടില്‍ നിന്ന് മറ്റൊരു വിവാഹം കഴിച്ചതോടെ ഇവര്‍ തമ്മില്‍ അകന്നു. എന്നാല്‍ കോഴിക്കോട് വിമാനത്താവളത്തിലേക്ക് വിശ്വജിത്ത് സിങ്ങ് ട്രാന്‍സ്ഫറായി വന്നതോടെ ഇയാള്‍ ഭാര്യയെ നാട്ടിലേക്കയക്കുകയും യുവതിയെ കരിപ്പൂരിലേക്ക് കൊണ്ടുവരികയുമായിരുന്നു.

കരിപ്പൂര്‍ ഉണ്യാല്‍ പറമ്പിലെ ക്വാര്‍ട്ടേഴ്‌സിലാണ് കഴിഞ്ഞ ദിവസം യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. നവംബര്‍ നാലിന് നാട്ടിലേക്ക് പോയ എസ്‌ഐ 19ന് ഭാര്യയോടൊപ്പം തിരിച്ചെത്തിയപ്പോഴാണ് വീട്ടിനുള്ളില്‍ മൃതദേഹം കണ്ടത്തിയതെന്നാണ് മൊഴി നല്‍കിയത്.
വീട് ഉള്ളില്‍ നിന്ന് അടച്ചിട്ടിരിക്കുന്നത് കണ്ട് പിറകിലെ ജനവാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെതെന്ന് ഉദ്യോഗസ്ഥന്‍ മൊഴിനല്‍കിയിരിക്കുന്നത്. മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ ആണ് ഇയാളുടെ മൊഴിയെടുത്തത്.

യുവതിയുടെത് ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയുടെ ബന്ധുക്കളെ കണ്ടെത്താന്‍ കേരളപോലീസ് ജാര്‍ഖണ്ഡ് പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!