Section

malabari-logo-mobile

അന്തമാന്‍ സെന്റിനല്‍ ദ്വീപിലേക്ക് വിലക്ക് ലംഘിച്ച് കടന്ന അമേരിക്കന്‍ ടൂറിസ്റ്റ് കൊല്ലപ്പെട്ടു

HIGHLIGHTS : കൊലനടത്തിയത് അപകടകാരികളായ ആദിമഗോത്രനിവാസികളെന്ന് സൂചന പോര്‍ട്ട്ബ്ലയര്‍ ആന്തമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലൊന്നായ വടക്കന്‍ സെന്റിനല്‍ ദ്വീപിലേക്ക്...

കൊലനടത്തിയത് അപകടകാരികളായ ആദിമഗോത്രനിവാസികളെന്ന് സൂചന
പോര്‍ട്ട്ബ്ലയര്‍ ആന്തമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലൊന്നായ വടക്കന്‍ സെന്റിനല്‍ ദ്വീപിലേക്ക് അനധികൃതമായ കടന്നുകയറാന്‍ ശ്രമിച്ച അമേരിക്കന്‍ ടൂറിസ്റ്റ് കൊലചെയ്യപ്പെട്ടതായി സൂചന. ജോണ്‍ അലന്‍ ചൗ എ്ന്ന് അമേരിക്കന്‍ പൗരനാണ് ഇവിടെ വെച്ച് കൊലചെയ്യപ്പെട്ടതെന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം.

60000വര്‍ഷങ്ങളായി ഒറ്റപ്പെട്ട ജീവതം നയിക്കുന്നുവെന്ന് കരുതപ്പെടുന്ന അപകടകാരികളായ ആദിമഗോത്രവര്‍ഗ്ഗക്കാര്‍ താമിക്കുന്ന ദ്വീപാണിത്. ഇവിടേക്ക് പുറത്തുള്ളവര്‍ പ്രവേശിക്കുന്നത് ഇന്ത്യന്‍ ഗവണ്‍മെന്റ് നിരോധിച്ചിട്ടുണ്ട്. വളരെ അക്രമണസ്വഭാവം വെച്ച് പുലര്‍ത്തുന്നവരാണ് ഇവിടുത്തെ ഗോത്രവര്‍ഗ്ഗക്കാര്‍.

sameeksha-malabarinews

ജോണിനെ കാണാതായതിനെ തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഒരു മത്സ്യബന്ധനബോട്ടില്‍ ഒരു മുക്കുവരുടെ സഹായത്തോടെ ഈ തീരത്ത് നവംബര്‍ 16ന് ചെന്നിറങ്ങിയ വിവരം ലഭിച്ചത്. അടുത്തദിവസം ആ തീരത്തുകൂടി മടങ്ങിയ മത്സ്യതൊഴിലാളികളാണ് തീരത്ത് ജോണിന്റെ മൃതദേഹം കണ്ടത്. എന്നാല്‍ മൃതദേഹം തിരികെ കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ജോണിനെ ഗോത്രവര്‍ഗ്ഗക്കാര്‍ ആക്രമിച്ചുകൊലപ്പെടുത്തിയിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ ജോണിനെ ദ്വീപിലിറങ്ങന്‍ സഹായിച്ച രണ്ട് മത്സ്യതൊഴിലാളികളെ അറസ്റ്റ് ചെയിതിട്ടുണ്ട്.

സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്ന സഞ്ചാരിയായ ജോണ്‍ നേരത്തേയും അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. വടക്കന്‍ സെന്റിനല്‍ ദ്വീപ് സന്ദര്‍ശിക്കാനുള്ള അതിയായ ആഗ്രഹമാണ് അയാളുടെ ജീവനെടുത്തത്.
അന്തമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തില്‍ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന എറെ നിഗൂഢമായ ഈ ദീപിന് എട്ടുകിലോമീറ്റര്‍ നീളവും 7 കിലോമീറ്റര്‍ വീതിയുമാണുള്ളത്. ഇവിടുത്തെ ജനത ഭൂമിയിലെ ആദ്യത്തെ മനുഷ്യന്‍ രൂപപ്പെട്ട ആഫ്രിക്കന്‍ മനുഷ്യപരമ്പരയുടെ ഭാഗമായുള്ളവരാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അഗ്നിപോലും ഉപയോഗിക്കാതെയാണ് ഇവര്‍ ജീവിക്കുന്നത് എന്നാണ് വിവരം. ഇവിടെ 50 മുതല്‍ 400 വരെ ആളുകള്‍ ജീവിക്കുന്നതായാണ് വിവരം. വെളിയില്‍ നിന്ന ആരേയും ഇവിടേക്ക് കയറാന്‍ ഇവര്‍ അനുവദിക്കാറില്ല. വിഷം തേച്ച അമ്പും വില്ലുമാണ് ഇവരുടെ പ്രധാന ആയുധം. വളരെ അപകടകാരികളാണ് ഇവരെന്നതുകൊണ്ടുകൂടിയാണ് സര്‍ക്കാര്‍ പുറത്തുള്ളവര്‍ക്ക് ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചത്.
2004ലെ സുനാമി സമയത്ത് ഇവര്‍ക്ക് മരുന്നും ഭക്ഷണവുമായി പോയ ഇന്ത്യന്‍ സൈന്യത്തിന്റെ ഹെലികോപ്ടര്‍ പോലും ഇവിടെ ഇറക്കാന്‍ ഇവര്‍ സമ്മതിച്ചല്ല. എന്നാല്‍ സുനാമിയെ ഇവര്‍ അതിജീവിക്കുകയും ചെയ്തു. സുനാമി തിരമാലകള്‍ അന്തമാന്‍ ദ്വീപസമൂഹങ്ങള്‍ക്കുമീതെ ആഞ്ഞടിച്ചപ്പോള്‍ ദ്വീപിലെ ഉയരം കൂടിയ സ്ഥലങ്ങളിലേക്ക്
ആദ്യമേ ഇവര്‍ എത്തപ്പെട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!