Section

malabari-logo-mobile

കുവൈത്തില്‍ 1186 പ്രവാസി ജീവനക്കാരെ പിരിച്ചുവിടുന്നു

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്തുനിന്നും 1186 വിദേശ ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനം. സിവില്‍ സര്‍വീസ് കമ്മീഷനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്വദേശ...

കുവൈത്ത് സിറ്റി: രാജ്യത്തുനിന്നും 1186 വിദേശ ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനം. സിവില്‍ സര്‍വീസ് കമ്മീഷനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്വദേശി വല്‍ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് 312 അധ്യാപകര്‍, 223 സാമൂഹിക മനഃശാസ്ത്ര വിദഗ്ധര്‍, 604 ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവരാണ്.

രണ്ടാഴ്ചയ്ക്കുള്ളില്‍ സ്വദേശി വല്‍ക്കരണ പദ്ധതിയില്‍ ജോലി ലഭ്യമാക്കിയിട്ടുള്ള സ്വദേശികളുടെ എണ്ണത്തെ കുറിച്ച് വിദ്യഭ്യാസ മന്ത്രാലയം മറുപടി നല്‍കിയില്ലെങ്കില്‍ 2019-2020 ലെ ബജറ്റില്‍ നിന്ന് വിദേശ ജീവനക്കാരുടെ വിഹിതം ഒഴിവാക്കാന്‍ ധനമന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞിട്ടുണ്ട്.

sameeksha-malabarinews

1186 ജീവനക്കാരുടെ തൊഴില്‍ കരാര്‍ റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!