വനിതാരത്‌ന പുരസ്‌കാരത്തിന് നോമിനേഷന്‍ ക്ഷണിച്ചു

വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 2023ലെ വനിതാരത്‌ന പുരസ്‌കാരത്തിന് നോമിനേഷനുകള്‍ ക്ഷണിച്ചു. അര്‍ഹരായ വ്യക്തികളെ സംഘടനകള്‍ /സ്ഥാപനങ്ങള്‍/മറ്റ് വ്യക്തികള്‍ എന്നിവര്‍ക്ക് നോമിനേറ്റ് ചെയ്യാം. നോമിനേഷന്‍ ഫെബ്രുവരി അഞ്ചിനുള്ളില്‍ അതത് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് ലഭ്യമാക്കണം.

സാമൂഹ്യ സേവനം, കായികരംഗം എന്നീ മേഖലകള്‍, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്തീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നിങ്ങനെയുള്ള മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വനിതകളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top