Section

malabari-logo-mobile

കലാസ്നേഹികളില്‍ നിന്ന് കലാസാഗര്‍ അവാര്‍ഡിനുള്ള നോമിനേഷന്‍ ക്ഷണിച്ചു

HIGHLIGHTS : Nominations for the Kalasagar Award are invited from art lovers

2024 മെയ് 28, കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നു. ആ പരമാചാര്യന്റെ സ്മരണ നിലനിര്‍ത്താന്‍ കലാസാഗര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനുള്ള നാമനിര്‍ദ്ദേശം കലാപ്രേമികളില്‍ നിന്ന് ക്ഷണിക്കുന്നു.

കഥകളി വേഷം (നടന്‍), സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി എന്നീ മേഖലകളിലെ കലാകാരന്മാര്‍ക്കും ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, കൂടിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, തായമ്പക, പഞ്ചവാദ്യം തിമില , മദ്ദളം, ഇടക്ക, ഇലത്താളം, കൊമ്പ് എന്നീ കലാവിഭാഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കുമാണ് കലാസാഗര്‍ അവാര്‍ഡ്.

sameeksha-malabarinews

40നും 70നും ഇടക്ക് പ്രായമുള്ളവരും കേരളത്തില്‍ സ്ഥിരതാമസമാക്കിയ കലാകാരന്മാരും ആയിരിക്കണം. നോമിനേഷനുകള്‍ ഏപ്രില്‍ 28ന് മുമ്പ് സെക്രട്ടറി, കലാസാഗര്‍, കവളപ്പാറ, ഷൊര്‍ണൂര്‍ 679523 എന്ന വിലാസത്തില്‍ അയക്കണം. 2024 മെയ് 28നു പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!