Section

malabari-logo-mobile

ദേവധാര്‍ മേല്‍പ്പാലം താനൂര്‍,താനാളൂര്‍ നിവാസികള്‍ക്ക് ടോളില്ല, പൂര്‍ണമായും നിര്‍ത്തലാക്കാന്‍ നടപടിയെടുക്കും

HIGHLIGHTS : കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത താനൂര്‍ ദേവധാര്‍ മേല്‍പ്പാലത്തിന് ടോള്‍ പിരിക്കാനുള്ള ആര്‍ബിഡിസി നീക്കം പാളുന്നു. ഞായറാഴ്ച ആര്‍ഡിഒ വിളിച്ചുചേര്‍ത്ത സര്...

tanur toll copyതാനൂര്‍ : കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത താനൂര്‍ ദേവധാര്‍ മേല്‍പ്പാലത്തിന് ടോള്‍ പിരിക്കാനുള്ള ആര്‍ബിഡിസി നീക്കം പാളുന്നു. ഞായറാഴ്ച ആര്‍ഡിഒ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം ടോള്‍പിരവ് ഒഴിവാക്കണമെന്ന് ഐക്യകണ്‌ഠേനെ ആവിശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് മേല്‍പ്പാലം സ്ഥിതി ചെയ്യുന്ന താനൂര്‍ താനാളൂര്‍ പഞ്ചായത്തുകളിലെ ഒരു വാഹനങ്ങളും ടോള്‍ നല്‍കേണ്ടതില്ലെന്ന് യോഗം തീരൂമാനിച്ചു.

മറ്റു വാഹനങ്ങള്‍ക്ക് ടോള്‍ ഒഴിവാക്കുന്നതിനായി തിരുവനന്തപുരത്ത് അധികാരികളുമായി ചര്‍ച്ച ചെ.യ്യാന്‍ എംഎല്‍എയടക്കമുള്ള സംഘത്തെ യോഗം ചുമതലപ്പെടുത്തി. തിരൂവനന്തപുരത്ത് പേട്ടയിലും മന്ത്രി ശിവകുമാറും, മുളകുന്നത്ത്കാവില്‍ മന്ത്രി സിഎന്‍ ബാലകൃഷണനും കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് തോമസ് ഐസക്ക് ഇടപെട്ട് നിരവധി സ്ഥലങ്ങളില്‍ ടോള്‍ ഒഴിവാക്കിയ രീതി താനൂരിലും നടപ്പിലാക്കാനാണ് എംഎല്‍എയും സംഘവും ഇടപെടാന്‍ തീരുമാനിച്ചിരിക്കുന്നത്.

sameeksha-malabarinews
ടോള്‍ പിരിക്കുന്നിടത്ത് പൊതുപ്രവര്‍ത്തകനായ പിടി ഇല്യാസ് നടത്തിയ ഒറ്റയാള്‍ സമരം
ടോള്‍ പിരിക്കുന്നിടത്ത് പൊതുപ്രവര്‍ത്തകനായ പിടി ഇല്യാസ് നടത്തിയ ഒറ്റയാള്‍ സമരം

താനൂരിലെയും താനാളൂരിലെയും സ്ഥലം എംഎല്‍എഅബ്ദുറഹിമാന്‍ രണ്ടത്താണിയും എല്ലാ രാഷ്ട്ീയ പാര്‍ട്ടികളും സാമൂഹ്യപ്രവര്‍ത്തകരും, ഒറ്റക്കെട്ടായി ടോള്‍പിരവിനെതിരെ രംഗത്തെത്തിയതോടെയാണ് ആര്‍ബിഡിസി വെട്ടിലായത്. പ്രദേശവാസികള്‍ക്ക് എഴുപത്തിഅഞ്ച് രൂപയുടെ പാസ് എന്ന നിര്‍ദ്ദേശം ആര്‍ബിഡിസി മുന്നോട്ട്‌വെച്ചങ്കിലും എംഎല്‍എ തന്നെ ഇതിനെ ശക്തമായി എതിര്‍ത്തതോടെ ആര്‍ബിഡിസിക്ക് പ്രദേശവാിസകള്‍ക്ക് ടോള്‍ നല്‍കേണ്ട എന്ന നിര്‍ദ്ദേശം അംഗീകരിക്കേണ്ടി വന്നു.

നാളെ ഇവിടെ ടോള്‍ പിരിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.
പരപ്പനങ്ങാടി പഞ്ചായത്തിനകത്ത് നിര്‍മ്മിച്ച അവുക്കാദര്‍കുട്ടി നഹ മെമ്മോറിയല്‍ റെയില്‍വേ മേല്‍പ്പാലത്തിന് ഇപ്പോഴും പോലീിസിന്റെ സഹായത്തോടെ ടോള്‍ പിരിച്ചുകൊണ്ടിരിക്കുകയാണ്. പരപ്പനങ്ങാടിക്കാരില്‍ നിന്ന ടോള്‍പിരിക്കരുതെന്ന് ആവിശ്യം ഉയര്‍ന്നുവന്നെങ്ങിലും സ്ഥലം എംഎല്‍എ പികെ അബ്ദുറബ്ബ് അടക്കമുള്ളവര്‍ ഈ നിര്‍ദ്ദേശത്തോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. പിന്നീ്ട പ്രദേശവാസികള്‍ക്ക മാത്രം മാസത്തിന് 75 രൂപ നിരക്കില്‍ പാസ് അനുവദിക്കുമെന്ന് പറഞ്ഞിരുന്നുവെങ്ങിലും ഇതും നടപ്പിലാക്കിയിട്ടില്ല. പരപ്പനങ്ങാടിയില്‍ രാഷ്ട്രീയ സാഹചര്യവും വ്യത്യസ്തമായിരുന്നു. താനൂരിലേതു പോലെ രാഷ്ട്രീയപ്പാര്‍്ട്ടികള്‍ ഈ വിഷയത്തില്‍ ഒറ്റക്കെട്ടായിരുന്നില്ല. മുസ്ലീംലീഗം കോണ്‍ഗ്രസ്സും ടോളിനെതിരെയുള്ള സമരത്തില്‍ നിന്ന് വിട്ടുനിന്നു. എംഎല്‍എ സമരത്തിനെതിരെ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.. ഇപ്പോള്‍ താനൂര്‍ എംഎല്‍എ അബ്ദുറഹിമാന്‍ രണ്ടത്താണി നടത്തിയ ഇടപെടല്‍ പ്രാദേശികവാസികള്‍ക്ക് ടോള്‍ നല്‍കേണ്ടന്ന തീരുമാനമെടുക്കാന്‍ സഹായിച്ചത് പരപ്പനങ്ങാടിയിലാണ് ഏറെ ചര്‍ച്ചാവിഷയാമായിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!