കാന്തപുരത്തിനെതിരെ കേസെടുക്കണമെന്ന് എസ്.വൈ.എസ്

ap aboobacker musliyarകാസര്‍കോട്:  പ്രമുഖഇസ്ലാമിക പണ്ഡിതന്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുക്കണമെന്ന് എസ്‌വൈഎസ് സംസ്ഥാനസമ്മേളനം ആവിശ്യപ്പെട്ടു. എപി ആത്മീയതയും മതവും ദുരുപയോഗം ചെയ്ത് മതത്തേയും പൊതുസമൂഹത്തേയും വഞ്ചിക്കുകയാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. സംസ്ഥാന ആഭ്യന്തരവകുപ്പിനോടാണ് ഈ ആവിശ്യം ഉന്നയിച്ചിരിക്കുന്നത്

ഇമാം റാസി മെഡിക്കല്‍ കോളേജ്, നോളേജ് സിറ്റി, വ്യാജകേശം, പാനപാത്രം, ശഅറെ മുബാറക് മസ്ജിദ്, എന്നിവയുടെ പേരില്‍ ഇതിനകം കാന്തപുരം നടത്തിയ സാമ്പത്തിക പിരിവുകള്‍ പരിശോധിക്കണമെന്നും പൊതു സമൂഹത്തില്‍ അപവാദമുണ്ടാക്കുന്ന ആത്മീയ ചൂഷകനായി കാന്തപുരത്തെ കണക്കാക്കി നടപടി സ്വീകരിക്കണെമെന്നുമാണ് പ്രമേയം ആവിശ്യപ്പെടുന്നത്.

 

Share news
error: Content is protected !!
Scroll to Top