Section

malabari-logo-mobile

ജമ്മു കശ്മീരിന് പ്രത്യേക പദവിയില്ല;സുപ്രീം കോടതി;കേന്ദ്രത്തിന് ആശ്വാസം

HIGHLIGHTS : No special status for Jammu and Kashmir; Supreme Court; Center relieved

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവിയില്ലെന്ന് സുപ്രീം കോടതി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടി സുപ്രീം കോടതി ശരിവെച്ചു. ഭരണഘടനയുടെ 370 ാം അനുച്ഛേദം താത്കാലിക വ്യവസ്ഥയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഇന്ത്യയുടെ അവിഭാജ്യഘടകമാണ് കശ്മീര്‍ എന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. കശ്മീരിന് പ്രത്യകപദവി അവകാശപ്പെടാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജമ്മുകശ്മീരില്‍ 2024 സെപ്തംബര്‍ 30 നുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും സംസ്ഥാന പദവി എത്രയും വേഗത്തില്‍ പുനഃസ്ഥാപിക്കണമെന്നും സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

sameeksha-malabarinews

ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന് പ്രത്യേക പരമാധികാരം ഇല്ലാതായെന്നും രാജ്യത്തെ എല്ലാ നിയമങ്ങളും കശ്മീരിനും ബാധകമാണെന്നും കോടതി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 യുദ്ധസാഹചര്യം കണക്കിലെടുത്ത് താത്ക്കാകമായി ഏര്‍പ്പെടുത്തിയ സംവിധാനമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ജമ്മു കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370 ാം അനുച്ഛേദം റദ്ദാക്കിയതില്‍ 16 ദിവസം വാദം കേട്ടശേഷമാണ് വിധി പറഞ്ഞിരിക്കുന്നത്.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായി, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാബെഞ്ചിന്റേതാണ് വിധി.മൂന്ന് വിധികളാണ് ബെഞ്ചിന്റെ ഭാഗത്തു ചീഫ് ജസ്റ്റിസ് അറിയിച്ചു. രണ്ട് ജഡ്ജിമാര്‍ പ്രത്യേക വിധികളെഴുതി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!