Section

malabari-logo-mobile

കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ കടലുണ്ടി മണ്ണൂരില്‍ മൗനജാഥയും സര്‍വ്വ കക്ഷി യോഗവും നടത്തി

HIGHLIGHTS : On the death of Kanam Rajendran, a silent march and all-party meeting was held at Mannur, Kadalundi

കടലുണ്ടി: ഉന്നതമായ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് പാര്‍ട്ടിക്കകത്തും ജനങ്ങള്‍ക്കിടയിലും ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ച നേതാവായിരുന്നു കാനം രാജേന്ദ്രനെന്ന് മണ്ണൂര്‍ വളവില്‍ ചേര്‍ന്ന സര്‍വ്വകക്ഷി അനുശോചന യോഗം അഭിപ്രായപ്പെട്ടു.
തന്റെ കര്‍ശനമായ നിലപാടുകള്‍ക്കിടയിലും ഇടതുപക്ഷ പ്രസ്ഥാനത്തെ ചേര്‍ത്തു പിടിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

വേണു കുന്നത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു.കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. ശൈലജ അനുസ്മരണ പ്രഭാഷണം നടത്തി. കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.അനുഷ അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണന്‍ ചെറുകാട്ട്, മുരളി മുണ്ടേങ്ങാട്ട്, പ്രഭാകരന്‍ തച്ചരൊടി, പ്രജോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!