മലപ്പുറം ജില്ലാ- ക്രോസ് കണ്‍ട്രി മത്സരം കാവന്നൂര്‍ സ്‌പോര്‍ട്‌സ് അക്കാദമി ജേതാക്കള്‍

പരപ്പനങ്ങാടി:28-ാമത് മലപ്പുറം ജില്ലാ അത് ലറ്റിക് അസോസിയേഷന്‍ സംഘടിപ്പിച്ച ജില്ലാ ക്രോസ് കണ്‍ട്രി മത്സരത്തില്‍ കാവനൂര്‍ സ്‌പോര്‍ട്‌സ് അക്കാദമി ജേതാക്കളായി. ഐഡിയല്‍ കടകശ്ശേരി രണ്ടാം സ്ഥാനവും ആര്‍ എം എച്ച്. എസ്. എസ്. മൂന്നാം സ്ഥാനവും നേടി. പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ സ്‌കൂളില്‍ വെച്ച് നടന്ന മത്സരം സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് അഷ്റഫ് ഫ്‌ലാഗ് ഓഫ് ചെയ്തു.

പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആണ് മത്സരം സംഘടിപ്പിച്ചത്. പുരുഷന്‍മാരുടെ 10 കിലോമീറ്ററില്‍ പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബിലെ ആദര്‍ശ് ഒന്നാം സ്ഥാനം നേടി. ജില്ലാ അത് ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി കെ.കെ . രവീന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി പോലീസ് അഡീ. സബ് ഇന്‍സ്‌പെക്ടര്‍ ജയദേവന്‍ വിജയികള്‍ക്ക് ട്രോഫികള്‍ നല്‍കി. വാക്കേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കെ. നന്ദിയും അറിയിച്ചു. എ.സുരേഷ്, ക്യാപ്റ്റന്‍ ഷുക്കൂര്‍ ഇല്ലത്ത്, അരവിന്ദന്‍ , മനോജ് ടി , എ.വി വിനോദ്, എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top