വരന്‍ വേണ്ട; സ്വയം വിവാഹം കഴിക്കാനൊരുങ്ങി യുവതി

സ്വയം വിവാഹം കഴിക്കാനൊരുങ്ങി യുവതി. ഗുജറാത്ത് സ്വദേശിനി 24-കാരിയായ ക്ഷമ ബിന്ദുവാണ് സ്വയം വിവാഹിതയാവാനൊരുങ്ങുന്നത്. ജൂണ്‍ 11നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ സോളോഗമിയാണ് ജൂണ്‍ 11നു നടക്കുക. ഒരു വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും ഇതിലുണ്ടാവും. എന്നാല്‍ വരനുണ്ടായിരിക്കില്ല.

”ഇന്ത്യയില്‍ ഈ തരത്തില്‍ ഏതെങ്കിലും വിവാഹം നടന്നിട്ടുണ്ടോ എന്ന് ഞാന്‍ നോക്കിയിരുന്നു. പക്ഷേ, ഒന്നും കണ്ടെത്താനായില്ല. ചിലപ്പോ, ഞാന്‍ ആവാം ഇത് ചെയ്യുന്ന ആദ്യത്തെ ആള്‍. വിവാഹം കഴിക്കാന്‍ ഒരിക്കലും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, ഒരു വധു ആവാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് സ്വയം വിവാഹം കഴിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. വിവാഹത്തിനു ശേഷം രണ്ട് ആഴ്ച ഗോവയിലേക്ക് സ്വയം മധുവിധുവിനു പോകും.”- ക്ഷമ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.

‘സ്വയം വിവാഹം എന്നത് തന്നോട് തന്നെ നിരുപാധികമായ സ്‌നേഹമാണ്. സ്വയം അംഗീകരിക്കാനുള്ള മനസ്സാണ്. ആളുകള്‍ അവര്‍ ഇഷ്ടപ്പെടുന്ന ഒരാളെ വിവാഹം കഴിക്കുന്നു. ഞാന്‍ എന്നെത്തന്നെ സ്‌നേഹിക്കുന്നു, അതിനാല്‍ എന്നെ തന്നെ വിവാഹം ചെയ്യുന്നു. മാതാപിതാക്കള്‍ തുറന്ന മനസ്സുള്ളവരാണെന്നും അവര്‍ വിവാഹത്തിന് സമ്മതിച്ചെന്നും അനുഗ്രഹം നല്‍കിയിട്ടുണ്ടെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

Share news
error: Content is protected !!
Scroll to Top