Section

malabari-logo-mobile

അക്ഷയ സെന്ററുകളിലെ ഫീസ് നിരക്കില്‍ വ്യക്തതയായി; സേവന നിരക്കുകള്‍ പ്രസിദ്ധീകരിച്ചു

HIGHLIGHTS : Clarification on fee rates at Akshaya Centers; Service charges published

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ ഈടാക്കേണ്ട ഫീസുകള്‍ സംബന്ധിച്ച് വ്യക്തത വരുത്തി ഐ.ടി മിഷന്‍. 36 തരം ഓണ്‍ലൈന്‍ സേവനങ്ങളുടെ പുതുക്കിയതും ക്രമപ്പെടുത്തിയതുമായ നിരക്കുകള്‍ ഐ.ടി മിഷന്‍ പ്രസിദ്ധീകരിച്ചു. ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ക്ക് ജനറല്‍ വിഭാഗത്തിന് 25 രൂപയാണ് ഫീസ്. സ്‌കാനിങിനും പ്രിന്റിങിനും ഒരു പേജിന് മൂന്ന് രൂപയാണ് അക്ഷയ കേന്ദ്രങ്ങള്‍ ഈടാക്കേണ്ട നിരക്ക്. മുന്‍ഗണന റേഷന്‍ കാര്‍ഡ് ഉടമകള്‍ 20 രൂപ ഫീസ് നല്‍കിയാല്‍ മതി. സ്‌കാനിങ് ,പ്രിന്റിങ് എന്നിവയ്ക്ക് പേജ് ഒന്നിന് മൂന്ന് രൂപ ഈടാക്കം. എന്നാല്‍ ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ക്ക് എസ്. സി./എസ്.റ്റി വിഭാഗക്കാര്‍ക്ക് 10 രൂപയേ ഫീസുള്ളൂ. സ്‌കാനിങ്, പ്രിന്റിങ് പേജ് ഒന്നിന് രണ്ട് രൂപ മാത്രം അക്ഷയ കേന്ദ്രങ്ങളില്‍ ഈ വിഭാഗക്കാര്‍ നല്‍കിയാല്‍ മതി. കെ.എസ.്ഇ.ബി, ബി.എസ.്എന്‍.എല്‍ തുടങ്ങിയവയുടെ യൂട്ടിലിറ്റി ബില്‍ പേയ്‌മെന്റുകള്‍ക്ക് 1000 രൂപ വരെ 15 രൂപയും 1001 രൂപ മുതല്‍ 5000 രൂപ വരെ 25 രൂപയും 5000 രൂപയ്ക്കു മുകളിലുള്ള തുകയുടെ 0.5 ശതമാനവും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാം. പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് 100 രൂപ വരെ 10 രൂപയും 101 രൂപ മുതല്‍ 1000 രൂപ 15 രൂപയും 1001 രൂപ മുതല്‍ 5000 വരെ 25 രൂപയും 5000 രൂപയ്ക്ക് മുകളില്‍ തുകയുടെ 0.5 ശതമാനവും ചാര്‍ജ്ജ് വാങ്ങാം. സമ്മതിദായക തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷയ്ക്ക് (പ്രിന്റിങ്, സ്‌കാനിങ് ഉള്‍പ്പെടെ) 40 രൂപയാണ് അക്ഷയ കേന്ദ്രങ്ങളിലെ ഫീസ്. ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷന്‍ ഫോറം എയ്ക്ക് 50 രൂപയും പ്രിന്റിങ്, സ്‌കാനിങ് എന്നിവയ്ക്ക് പേജ് ഒന്നിന് മൂന്ന് രൂപ വീതവുമാണ് ഫീസ് നല്‍കേണ്ടത്. ഭക്ഷ്യസുരക്ഷ ലൈസന്‍സ് ഫോറം ബിയ്ക്ക് 80 രൂപയും സ്‌കാനിങിനും പ്രിന്റിങിനും പേജ് ഒന്നിന് മൂന്ന് രൂപ വീതവും നല്‍കാം. ഭക്ഷ്യസുരക്ഷ ലൈസന്‍സ് പുതുക്കല്‍ ഫോറം എയ്ക്കും ബിയ്ക്കും 25 രൂപയും പ്രിന്റിങിനും സ്‌കാനിങിനും പേജ് ഒന്നിന് മൂന്ന് രൂപ വീതവുമാണ് ഫീസ് നിശ്ചയിട്ടുള്ളത്. കീം (കെ.ഇ.എ.എം) പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ജനറല്‍ വിഭാഗത്തിന് 60 രൂപയും പ്രിന്റിങിനും സ്‌കാനിങിനും പേജ് ഒന്നിന് മൂന്ന് രൂപയാണ് ഫീസ് നിരക്ക്. എസ്.സി/എസ്.റ്റി വിഭാഗത്തിന് പ്രിന്റിങ്, സ്‌കാനിങ് ഉള്‍പ്പെടെ ഫീസ് 50 രൂപ.

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് രജിസ്‌ട്രേഷന് 60 രൂപ ഫീസ്

sameeksha-malabarinews

ന്യൂനപക്ഷങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് രജിസ്‌ട്രേഷന് പ്രിന്റിങിനും സ്‌കാനിങിനും ഉള്‍പ്പെടെ 60 രൂപയും പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് 70 രൂപയുമാണ് അക്ഷയ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച സേവന നിരക്ക്. സംസ്ഥാന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക് 40 രൂപയും പേജ് ഒന്നിന് മൂന്ന് രൂപ പ്രിന്റിങ്, സ്‌കാനിങ് ചാര്‍ജ്ജും അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഈടാക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷയ്ക്ക് സ്‌കാനിങിനും പ്രിന്റിങിനും ഉള്‍പ്പെടെ 20 രൂപയാണ് ഫീസ് നിരക്ക്. വിവാഹ രജിസ്‌ട്രേഷന് ജനറല്‍ വിഭാഗത്തിന് 70 രൂപയും പ്രിന്റിങ്, സ്‌കാനിങ് ഇവയ്ക്ക് പേജൊന്നിന് മൂന്ന് രൂപയുമാണ് നിരക്ക്. എസ്.സി/എസ്.റ്റി വിഭാഗത്തിന് 50 രൂപയുമാണ് ഫീസ് നിരക്ക്. ബാധ്യത സര്‍ട്ടിഫിക്കറ്റിന് 50 രൂപയാണ് അക്ഷയ കേന്ദ്രങ്ങള്‍ നിയമപ്രകാരം ഈടാക്കേണ്ടത്. ലൈഫ് സര്‍ട്ടിഫിക്കറ്റിന് പ്രിന്റിങ് ചാര്‍ജ് ഉള്‍പ്പെടെ ഫീസ് 30 രൂപ. തൊഴില്‍ വകുപ്പിന്റെ പുതിയ രജിസ്‌ട്രേഷന് 40 രൂപയും പുതുക്കലിന് പ്രിന്റിങ് ് ചാര്‍ജ് ഉള്‍പ്പെടെ 30 രൂപയുമാണ് അനുവദനീയമായ ഫീസ്. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് 40 രൂപയും പ്രിന്റിങ് , സ്‌കാനിങ് ചാര്‍ജായി മൂന്ന് രൂപയും ട്രാന്‍സാക്ഷന്‍ ചാര്‍ജും ഈടാക്കാം. ഇന്‍കം ടാക്‌സ് ഫയലിങ് ചെറിയ കേസുകള്‍ക്ക് 100 രൂപയും അല്ലാത്തവയ്ക്ക് 200 രൂപയുമാണ് സര്‍വീസ് ചാര്‍ജ്. ഫാക്ടറി രജിസ്‌ട്രേഷന് 30 രൂപയും പ്രിന്റിങിനും സ്‌കാനിങിനും പേജൊന്നിന് മൂന്ന് രൂപയുമാണ് നിരക്ക്. ഫാക്ടറി രജിസ്‌ട്രേഷന്‍ റിട്ടേണിന് 40 രൂപയാണ് നിരക്ക്. ഫാക്ടറി രജിസ്‌ട്രേഷന്‍ പുതുക്കലിന് 60 രൂപയും പാന്‍കാര്‍ഡിന് 80 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. പാസ്‌പോര്‍ട്ട് അപേക്ഷകള്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും 200 രൂപ വീതമാണ് നിരക്ക്. പി.എസ്.സി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ജനറല്‍ വിഭാഗത്തിന് 60 രൂപയും പ്രിന്റിങിനും സ്‌കാനിങിനും പേജൊന്നിന് മൂന്ന് രൂപ വീതവുമാണ് നിരക്ക്. എസ്.സി/എസ്.റ്റി വിഭാഗത്തിന് ഇത് 50 രൂപയാണ്. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന് 50 രൂപയും ആധാര്‍ ബയോമെട്രിക് നവീകരണത്തിന് 25 രൂപയും ആധാര്‍ ഡെമോഗ്രാഫിക് നവീകരിക്കലിന് 25 രൂപയും ആധാര്‍ തിരയലിനും ആധാറിന്റെ കളര്‍ പ്രിന്റിന് 20 രൂപയും ബ്ലാക്ക് ആന്റ് വൈറ്റ് പ്രിന്റിന് 10 രൂപയും അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഈടാക്കാം.

അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ എന്റോള്‍മെന്റ് സൗജന്യം

ആധാര്‍ എന്റോള്‍മെന്റ്, കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ്, വ്യക്തമായ രേഖകളുള്ള വിരലുകള്‍ തിരിച്ചറിയുന്നതിന് /ആധാര്‍ തലസ്ഥിതി അന്വേഷണം, അഞ്ച് വയസ്സിലും 15 വയസ്സിലും നിര്‍ബന്ധിതമായി നടത്തേണ്ട ബയോമേട്രിക് നവീകരിക്കല്‍, എസ്. സി /എസ്. റ്റി വകുപ്പുമായി ബന്ധപ്പെട്ട ഇ – ഗ്രാന്റ്സ് സേവങ്ങള്‍, എസ്. സി പീമെട്രിക് സ്‌കോളര്‍ഷിപ്പ് എന്നീ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് തികച്ചും സൗജന്യമായി അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും.സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ കൂടുതല്‍ ഈടാക്കുന്ന അക്ഷയ കേന്ദ്രത്തെ സംബന്ധിച്ച പരാതികള്‍ ഉന്നയിക്കാനും സംശയ നിവാരണത്തിനും aspo@akshaya.net എന്ന ഇ മെയില്‍ മുഖേനയോ 155300 എന്ന ടോള്‍ഫ്രീ നമ്പരിലോ 0471-2115098, 2115054, 2335523 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ജില്ലാ തലത്തിലുള്ള പരാതികള്‍ adompm@gmail.com എന്ന ഇ മെയില്‍ മുഖേനയോ 0483 2739027, 0483 2739028 എന്നീ നമ്പറുകളിലൂടെയോ അറിയിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!