തിരൂരങ്ങാടി വലിയ പള്ളിയില്‍ മോഷണം

തിരൂരങ്ങാടി : തിരൂരങ്ങാടി വലിയപള്ളിയില്‍ മോഷണം. പളളി പരിപാലന കമ്മിറ്റി ഓഫീസിന്റെ വാതില്‍ ലോക്ക് സ്‌ക്രൂ അഴിച്ചെടുത്ത് അകത്ത് കടന്നാണ് മോഷ്ടാവ് ഓഫീസിലുണ്ടായിരുന്ന പണം കവര്‍ന്നത്. തലേന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ പള്ളി ഭണ്ഡാരം തുറന്ന് എടുത്ത് വെച്ച പണമടക്കം അര ലക്ഷം രൂപയിലേറെ നഷ്ടപ്പെട്ടിട്ടുണ്ട്.

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി എടുത്ത് വെച്ചിരുന്ന ഒരു ലക്ഷം രൂപ മോഷ്ടാവിന്റെ ശ്രദ്ധയില്‍ പെടാത്തതിനാലാകണം നഷ്ടപ്പെട്ടിട്ടില്ല.

പള്ളിയിലെ മുന്‍ഭാഗത്തെ വരാന്തയിലെ സി സി ടി വി ക്യാമറ മുകളിലേക്ക് തിരിച്ചു വെച്ചിട്ടുണ്ട്. പുലര്‍ച്ചെ ഒരു മണിക്കും രണ്ടിനുമിടയിലാണ് സംഭവം.

തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

 

Share news
error: Content is protected !!
Scroll to Top