Section

malabari-logo-mobile

അദാനിയുമായി ഒരുകരാറുമില്ല;എംഎം മണി

HIGHLIGHTS : No deal with Adani; MM Mani

ഇടുക്കി: അദാനിയുമായി കെഎസ്ഇബി കരാറില്‍ ഏര്‍പ്പെട്ടെന്ന ആരോപണം തെറ്റെന്ന് വൈദ്യുതി മന്ത്രി എംഎം മണി. കേന്ദ്ര സര്‍ക്കാരിന്റെ പാരമ്പര്യേതര ഊജ്ജ സ്ഥാപനവുമായി മാത്രമേ കരാറുള്ളൂവെന്നും മന്ത്രി പറഞ്ഞു. ചെന്നിത്തല പറയുന്നതുപോയെ ഒരു രൂപയ്ക്ക് ജലവൈദ്യുതി കിട്ടാനില്ലെന്നും കിട്ടുമെങ്കില്‍ അതല്ലെ വാങ്ങു എന്നും മന്ത്രി ചോദിച്ചു.

കെഎസ്ഇബി വെബ്‌സൈറ്റില്‍ എല്ലാ വിവരങ്ങളും ഉണ്ടെന്നും അദേഹം പറഞ്ഞു. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത് 35 ശതമാനം വൈദ്യുതിയാണ്. ബാക്കി വാങ്ങുന്നു. അതിന് അദാനിയുടെയോ മറ്റ് കുത്തകകളുടെയോ കമ്പനികളുമായി കരാറുണ്ടാക്കിയിട്ടില്ലെന്നും അദേഹം കൂട്ടി ചേര്‍ത്തു.

sameeksha-malabarinews

അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ 8850 കോടി രൂപയുടെ 25 വര്‍ഷത്തേക്കുള്ള കരാറില്‍ കെഎസ്ഇബി ഏര്‍പ്പെട്ടുവെന്ന് ചെന്നിത്തല ആരോപിച്ചിരുന്നു.കരാറിലൂടെ അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നും ഹരിപ്പാട് വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല ആരോപിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!