തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിയുമായി കെഎസ്ഇബി 25 വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു എന്ന് അദേഹം പറഞ്ഞു. ബിജെപിയും സിപിഐഎമ്മും ബിജെപിയും ചേര്‍ന്നാണ് ഇതെന്നും അദേഹം പറഞ്ഞു. 8850 കോടി രൂപയുടെ കരാറിലാണ് അദാനിയും കെഎസ്ഇബിയും ഒപ്പിട്ടിട്ടുള്ളതെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2019 ജൂണിലും സെപ്തംബറിലും കേന്ദ്രത്തിന്റെ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയുമായി ഒപ്പുവെച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്ഥാനത്ത് വഴിതുറന്നിരിക്കുന്നത്. കൂടിയ വിലയ്ക്ക് 300 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാലത്തേക്കുള്ള കരാറാണ്. നിലവില്‍ യൂണിറ്റിന് 2 രൂപ നിരക്കില്‍ സോളാര്‍ എനര്‍ജി ലഭിക്കും. എന്നാല്‍ 2.82 രൂപയാണ് അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയത്. ഉപഭോക്താക്കള്‍ ഒരു രൂപ അധികം നല്‍കണം. ഇതുവഴി അദാനിക്ക് 1000 കോടി രൂപയുടെ ലാഭമാണ് ഉണ്ടാവുന്നതെന്നും ചെന്നിത്തല പറഞ്ഞു.
പാരമ്പര്യ ഊര്‍ജത്തിന്റെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനായി അഞ്ച് ശതമാനം വൈദ്യുതിയെങ്കിലും ഈ ഇനത്തില്‍ വാങ്ങേണ്ടിവരുമെന്നത് ഒരു കരാര്‍ ആണ്. ഇതിന്റെ മറവുപിടിച്ചാണ് അദാനിയുമായി കരാര്‍ ഒപ്പിട്ട് കേരളത്തിലെ കോടിക്കണക്കിന് ഉപഭോക്താക്കളുടെ തലയിലേക്ക് ഈ ഭാരം സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നവരില്‍ പ്രധാനി അദാനിയാണ്. അതുകൊണ്ടാണ് മറ്റ് പാരമ്പര്യ വൈദ്യുതികള്‍പരിഗണിക്കാതെ സംസ്ഥാന സര്‍ക്കാര്‍ കാറ്റില്‍ നിന്നുള്ള വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചതെന്നും ചെന്നിത്തല പറഞ്ഞു.അദാനിക്ക് ലാഭമുണ്ടാക്കാനായി സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണ് ഇതെന്നും ചെന്നിത്തല ആരോപിച്ചു.




