കൊവിഡ് ബാധിതനായ സച്ചിനെ ആശുപത്രയിലേക്ക് മാറ്റി

മുംബൈ: കൊവിഡ് ബാധിതനായ സച്ചിന്‍ തെണ്ടുല്‍ക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സച്ചിന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

തനിക്ക് മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നതെന്നും സച്ചിന്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം സച്ചിന്‍ വീട്ടില്‍ ക്വാറന്റീനില്‍ തുടരുകയായിരുന്നു. വീട്ടില്‍ എല്ലാവരും നെഗറ്റീവാണെന്നും സച്ചിന്‍ അന്ന് ട്വീറ്റ് ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top