ദില്ലി: ട്രെയിന്‍ യാത്രക്കിടെ ഝാന്‍സിയില്‍ ക്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേറെ അറസറ്റ് ചെയ്തു. അനന്‍ജല്‍ അന്‍ജാരിയ, പര്‍ഗേഷ് അമാരിയ എന്നിവരാണ് അറസ്റ്റിലായത്. ഹിന്ദു ജാഗരണ്‍ മഞ്ച് സെക്രട്ടറിയാണ് പര്‍ഗേഷ്,അന്‍ജല്‍ അന്‍ജാരിയ സംഘടനയുടെ അധ്യക്ഷനുമാണ്.
ക്യാസ്ത്രീകളെ ഭീഷണിപ്പെടുത്തിയതിനാണ് നിലവില്‍ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. പ്രതികളെ ചോദ്യം ചെയ്ത ശേഷം കൂടുതല്‍ വകുപ്പുകള്‍ ഇവര്‍ക്കുമേല്‍ ചുമത്തുമെന്നുമാണ് പോലീസ് പറയുന്നത്.
രണ്ടുപേരെയാണ് നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ കൂടുതല്‍പേരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ഉടനുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.




