പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തില്‍; നേമത്ത് പ്രചാരണത്തിന് എത്തില്ല

തിരുവനന്തപുരം:എഐസിസി ജനല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷത്തില്‍. കൊവിഡ് സമ്പര്‍ക്കം മൂലമാണ് താന്‍ ഐസൊലേഷനിലേക്ക് പോകുന്നതെന്നും കൊവിഡ് നെഗറ്റീവാണെന്നും പ്രിയങ്ക പറഞ്ഞു.

ഇതെതുടര്‍ന്ന് നേമത്ത് കെ മുരളീധന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തില്ലെന്ന് പ്രിയങ്ക അറിയിച്ചു.

നേരത്തെ പ്രിയങ്ക കേരളത്തിലെത്തിയെങ്കിലും തന്റെ പ്രചാരണത്തിനെത്താതിരുന്നതിനാല്‍ നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ അതൃപ്തിയറിയിച്ചിരുന്നു. ഇതെതുടര്‍ന്ന് നാളെ നേമത്ത് പ്രചാരണത്തിന് എത്താമെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചത്. എന്നാല്‍ കൊവിഡ് നിരീക്ഷണത്തില്‍ പ്രവശിച്ചതിനാല്‍ നേമത്തെ പ്രചാരണം റദ്ദാക്കിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top