‘ഈശോ’ സിനിമയുടെ പ്രദര്‍ശനാനുമതി തടയില്ല

‘ഈശോ’ സിനിമയുടെ പ്രദര്‍ശനാനുമതി തടയില്ല
കൊച്ചി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ സിനിമയുടെ പ്രദര്‍ശനാനുമതി തടയണമെന്നാവിശ്യപ്പെട്ടുകൊണ്ടുള്ള പൊതതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാരോപിച്ച് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ ആണ് കോടതിയെ സമീപിച്ചത്. കൊച്ചി ആസ്ഥാനമായ ഒരു സംഘടനയാണിത്.

‘ഈശോ-ബൈബിളുമായി ബന്ധമില്ലാത്തത്’ എന്ന പേരില്‍ തന്നെ സൂചിപ്പിക്കുന്നുണ്ടെന്നും, സിനിമക്ക് ദൈവത്തിന്റെ പേരിട്ടതില്‍ ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Share news
error: Content is protected !!
Scroll to Top