തിരൂരില്‍ ചിത്രകാരന്റെ വീടിന് നേരെ ആക്രമണം


തിരൂര്‍ ചിത്രകാരനായ സേവ്യര്‍ ചിത്രകൂടത്തിന്റെ വീട് സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചതായി പരാതി.

തിരൂര്‍ തൃക്കണ്ടിയൂര്‍ അമ്പലകുളങ്ങരക്ക് സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് ആക്രമണം നടന്നത്.

മുറിയിലെ ചിത്രങ്ങളും ട്രോഫികളും നശിച്ചു. വരച്ച് പൂര്‍ത്തിയാകാത്ത രണ്ട് എണ്ണഛായ ചിത്രങ്ങള്‍ മോഷ്ടിച്ചിട്ടുമുണ്ട്. സേവ്യര്‍ വീട്ടിലെത്തുമ്പോളാണ് അക്രമവിവരം നടന്നതായിര അറിയുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടംഗ സംഘം വീട്ടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയെന്ന വിവരമറിയുന്നത്.

സേവ്യര്‍ ചിത്രകൂടത്തിന്റെ പരാതിയില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top