കെ ടി ജലീലിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍

മലപ്പുറം:  കെടി ജലീല്‍ എംഎല്‍എക്കെതിരെ ഫോണിലൂടെ വധഭീഷണി നടത്തിയ ആളെ വളാഞ്ചേരി പേലീസ് അറസ്റ്റ്‌ചെയ്തു. വാഹനമിടിച്ച് കൊലപ്പെടുത്തുമെന്ന് വാട്‌സ സന്ദേശമായാണ് ഭീഷണി മുഴക്കിയത്.

തേഞ്ഞിപ്പലം പെരുവള്ളൂര്‍ സ്വദേശി ഹംസ(49) ആണ് പിടിയിലായത്.

പെട്ടന്നുള്ള പ്രകോപനത്തില്‍ ചെയ്തു പോയതാണെന്നും തനിക്ക് വണ്ടി ഓടിക്കാന്‍ ഡ്രൈവിങ്ങ് അറിയില്ലെന്നും സ്‌റ്റേഷനില്‍ മൊഴി നല്‍കി. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

സംഭവത്തില്‍ കൂടുതില്‍ അന്വേഷണം നടത്തുമെന്ന് വളാഞ്ചേരി പോലീസ് അറിയിച്ചു. കെടി ജലീല്‍ ആണ് പോലീസില്‍ പരാതി നല്‍കിയത്.

Share news
error: Content is protected !!
Scroll to Top