Section

malabari-logo-mobile

വനിതാ കമ്മീഷന് പരാതി; ‘സംസ്ഥാന ഹരിത’വേണ്ടെന്ന് മുസ്ലീംലീഗ് തീരുമാനിച്ചേക്കും

HIGHLIGHTS : കോഴിക്കോട്:  എംഎസ്എഫ് വനിതാ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ മുസ്ലീംലീഗ് നേതൃത്വം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. എംഎസ്എഫ് സം...

കോഴിക്കോട്:  എംഎസ്എഫ് വനിതാ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ മുസ്ലീംലീഗ് നേതൃത്വം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. എംഎസ്എഫ് സംസ്ഥന പ്രസിഡന്റ് പി.കെ നവാസ് തങ്ങള്‍ക്കെതിരെ അശ്ലീലവും, സ്ത്രീവിരുദ്ധവുമായ അധിക്ഷേപം നടത്തിയെന്ന് ഹരിതയുടെ സംസ്ഥാന നേതൃത്വം വനിതാകമ്മീഷന് പരാതി നല്‍കിയ സാഹചര്യത്തിലാണ് ലീഗ് കടുത്ത നടപടിക്കൊരുങ്ങുന്നത്.

മുസ്ലീംലീഗില്‍ ശക്തമായ ഒരു വിഭാഗം സംസ്ഥാന, ജില്ലാതലങ്ങളില്‍ ഹരിതയുടെ പ്രവര്‍ത്തനം വേണ്ടന്നുവെക്കണെന്ന് നിര്‍ദ്ദേശമാണ് മുന്നോട്ട് വെയ്ക്കുന്നത്. ക്യാമ്പസുകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തനം നടത്തിയാല്‍ മതിയെന്ന നിര്‍ദ്ദേശമാണ് ഇവര്‍ മുന്നോട്ട് വെയ്ക്കുന്നത്. എസ്എഫ്‌ഐക്കോ, കെഎസ്‌യുവിനോ, എബിവിപിക്കോ ഇത്തരത്തില്‍ പ്രത്യേക വനിതാ സംഘടന ഇല്ലെന്നും ഈ പാത പിന്തുടരാമെന്നുമാണ് ഇവരുടെ വാദം.

sameeksha-malabarinews

നിലവില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്, പാലക്കാട് തുടങ്ങിയ മലബാറിലെ ജില്ലകളില്‍ മാത്രമാണ് ഹരിതയുടെ പ്രധാന പ്രവര്‍ത്തനം.

ഹരിതയുടെ നേതാക്കള്‍ വനിതാകമ്മീഷനെ സമീപിച്ചത് അച്ചടക്കലംഘനമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സക്രട്ടറി വ്യക്തമാക്കിയിരുന്നു വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിച്ചാല്‍ നവാസിനെതിരെ നടപടി സ്വീകരിക്കാമെന്ന നിലപാട് ഹരിത നേതാക്കളോട് ലീഗ് നേതൃത്വം അറിയിച്ചിരുന്നുത് എന്നാല്‍ ആദ്യം നവാസിനെതിരെ നടപടിയെന്നാണ് ഹരിതാ നേതാക്കളുടെ നിലപാട്.

ലീഗ് നേതൃത്വം ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നിക്കും ജനറല്‍ സക്രട്ടറി നജ്മ ത്ബ്ഷീറക്കുമെതിരെ നടപടിയെടുക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!