എടിഎമ്മില്‍ നിന്നും കിട്ടിയ പണം ബാങ്കില്‍ ഏല്‍പ്പിച്ചു യുവാവ് മാതൃകയായി

തിരൂര്‍:  എടിഎമ്മില്‍ നിന്നും കണ്ടെടുത്ത പണം ബാങ്കില്‍ ഏല്‍പ്പിച്ചു യുവാവ് മാതൃകയായി. തിരൂന്നാവായ സ്വദേശിയും സഹകരണ ബാങ്ക് ജീവനക്കാരനുമായ രാജുവാണ് പണം ബാങ്കിന്റെ മാനേജരെ ഏല്‍പ്പിച്ചത്. തിരുന്നാവായ എസ്ബിഐയുടെ എടിഎം കൗണ്ടറില്‍ നിന്നാണ് പണം കിട്ടിയത്.

വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്കാണ് പണമെടുക്കാന്‍ എത്തിയതായിരുന്നു രാജു. ഈ സമയത്ത് മെഷിന് സമീപത്ത് പണം ഇരിക്കുന്നത് കാണുകയായിരുന്നു. തുടര്‍ന്നാണ് പണം ബാങ്കില്‍ ഏല്‍പ്പിക്കുയായിരുന്നു.

പണം നഷ്ടപ്പെട്ടവര്‍ തെളിവുമായി ബാങ്കില്‍ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

Share news
error: Content is protected !!
Scroll to Top