Section

malabari-logo-mobile

ഇപിക്കെതിരെ നടപടിയില്ല, ‘ആസൂത്രിത നീക്കം, കണ്‍വീനറായി തുടരും’; എം വി ഗോവിന്ദന്‍

HIGHLIGHTS : No action against EP, 'unplanned move, will continue as convener'; MV Govindan

തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഇ പി ജയരാജനെ തള്ളാതെ സിപിഐഎം. ഇ പി ജയരാജനെതിരെ ആസൂത്രിത നീക്കമണ് നടക്കുന്നതെന്ന് സിപിഐംഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി നേതാവിനെ ഒരു വര്‍ഷം മുമ്പ് കണ്ടത് ജയരാജന്‍ തന്നെ വിശദീകരിച്ച കാര്യമാണ്. എതിര്‍പക്ഷത്തുള്ള നേതാവിനെ കണ്ടാല്‍ ഇല്ലാതാകുന്നതല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറായി തുടരും. വസ്തുതകള്‍ തുറന്നു പറയുകയാണ് ഇ പി ചെയ്തത്. സത്യസന്ധമായാണ് കാര്യങ്ങള്‍ പറഞ്ഞത്. അത് പാര്‍ട്ടിക്ക് ദോഷം ചെയ്യില്ല.

ഇ പിക്കെതിരെയുള്ള ആസൂത്രിത നീക്കത്തില്‍ നിയമനടപടികള്‍ക്ക് ജയരാജനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദല്ലാള്‍ നന്ദകുമാറിനെ പോലുള്ളവരുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കുക തന്നെ വേണം. അത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നന്ദകുമാറുമായുള്ള ബന്ധം മുമ്പേ അവസാനിപ്പിച്ചു എന്ന് ജയരാജന്‍ വ്യക്തമാക്കി. വോട്ടെടുപ്പ് ദിവസത്തെ ജയരാജന്റെ തുറന്നു പറച്ചില്‍ പാര്‍ട്ടിയെ ബാധിക്കേണ്ട കാര്യമില്ല.

sameeksha-malabarinews

വിഷയത്തില്‍ നടപടിയെടുക്കേണ്ട ആവശ്യമില്ല. സംഭവത്തില്‍ മാധ്യമങ്ങളുടെ പൈങ്കിളി പ്രചാരണമാണ്. അത് കള്ള പ്രചാരണവുമാണ്. ഇതെല്ലാം പാര്‍ട്ടിക്ക് ബോധ്യമായി. അതിശക്തമായ കമ്മ്യൂണിസ്റ്റ് വിരോധമാണ് മാധ്യമങ്ങളുടെ പ്രചാരണത്തിലൂടെ വ്യക്തമാക്കുന്നത്. പാര്‍ട്ടി സെക്ക്രട്ടറിയെ നിയോഗിക്കുന്നത് ജൂനിയര്‍, സീനിയര്‍ നോക്കിയല്ല. വിഷയത്തില്‍ ജയരാജന്റെ നിയമ നടപടിക്ക് പൂര്‍ണ പിന്തുണ പാര്‍ട്ടി നല്‍കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!