Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; കൊതുക് നിയന്ത്രണത്തിന് പ്രോട്ടീന്‍ കണ്ടെത്തലുമായി കാലിക്കറ്റിലെ ഗവേഷകര്‍

HIGHLIGHTS : Calicut University News; Calicut researchers discover protein for mosquito control

കൊതുക് നിയന്ത്രണത്തിന് പ്രോട്ടീന്‍ കണ്ടെത്തലുമായി കാലിക്കറ്റിലെ ഗവേഷകര്‍

കൊതുകിന്റെ കൂത്താടികളിലെ (ലാര്‍വ) ട്രിപ്‌സിന്‍ എന്ന എന്‍സൈം നിര്‍മാണത്തെ തടയുന്ന പെപ്‌റ്റൈഡ് (ചെറിയ പ്രൊട്ടീന്‍) വേര്‍തിരിച്ചെടുത്ത് കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍. ജന്തുശാസ്ത്ര പഠനവിഭാഗം പ്രൊഫസറായ ഡോ. കണ്ണനും ഇദ്ദേഹത്തിന്റെ കീഴില്‍ ഗവേഷക വിദ്യാര്‍ഥിയായ എം. ദീപ്തിയുമാണ് ഈ നേട്ടം കൈവരിച്ചത്. ഇങ്ങനെ വേര്‍തിരിച്ചെടുക്കുന്ന പെപ്‌റ്റൈഡ് കൊതുകിന്റെ കൂത്താടികളുടെ അന്നപഥത്തില്‍വെച്ച് അവിടെയുള്ള ട്രിപ്‌സിനുമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രം പ്രവര്‍ത്തനക്ഷമമാവുന്ന രീതിയില്‍ മാറ്റം വരുത്തുകയായിരുന്നു.

sameeksha-malabarinews

ജീവികളില്‍ പ്രോട്ടീനെ ദഹിപ്പിക്കാന്‍ സഹായിക്കുന്ന എന്‍സൈം ആണ് ട്രിപ്‌സിന്‍. ട്രിപ്‌സിന്റെ അഭാവത്തില്‍ ദഹനപ്രക്രിയ തടസ്സപ്പെടുകയും ലാര്‍വകള്‍ 48 മണിക്കൂറിനകം നിര്‍ജീവമാവുകയും ചെയ്യും. ഈ പെപ്‌റ്റൈഡ് ജലത്തിലുള്ള മറ്റ് ജീവികളെയോ മനുഷ്യരെയോ ബാധിക്കില്ല. കാരണം മറ്റ് ജീവികളില്‍ ഈ പെപ്‌റ്റൈഡിന് പ്രവര്‍ത്തിക്കാനവശ്യമായ റിസപ്റ്ററുകള്‍ ഇല്ലാത്തതാണെന്ന് ഡോ. കണ്ണന്‍ പറഞ്ഞു. പാര്‍ശ്വഫലങ്ങളോ പാരിസ്ഥിതിക പ്രശ്‌നങ്ങളോ ഉണ്ടാക്കാനിടയില്ലാത്ത പെപ്‌റ്റൈഡ് ദ്രാവകരൂപത്തിലാക്കി കൂത്താടികളുള്ള വെള്ളക്കെട്ടുകളില്‍ പ്രയോഗിക്കനാകും.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ അഡ്വാന്‍സസ് ഇന്‍ മോളിക്യൂലര്‍ ബയോളജിയിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഗവേഷണം ഫലപ്രാപ്തിയിലെത്തിച്ചത്. കണ്ടുപിടിത്തത്തിന് പേറ്റന്റ് അപേക്ഷ നല്‍കിയിരിക്കുകയാണ് ഗവേഷകര്‍. ഈ പെപ്‌റ്റൈഡിനെ ജീന്‍ ക്ലോണിംഗിലൂടെ ചെലവ് കുറഞ്ഞ രീതിയില്‍ ധാരാളമായി ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മോളിക്യുലര്‍ ബയോളജിയില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം നടത്തിയ ഡോ. കണ്ണനും ഗവേഷക വിദ്യാര്‍ഥി ദീപ്തിയും. പെപ്‌റ്റൈഡിന്റെ ഉപയോഗവും പ്രവര്‍ത്തനരീതിയും വിശദീകരിക്കുന്ന പ്രബന്ധം ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് മൊസ്‌ക്വിറ്റോ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യാത്രയയപ്പ് നൽകി 

കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഈ മാസം വിരമിക്കുന്നവർക്ക് സ്റ്റാഫ് വെൽഫെയർ ഫണ്ട് യാത്രയയപ്പ് നൽകി. ജന്തു ശാസ്ത്ര പഠന വിഭാഗം പ്രൊഫസർ ഡോ. വി.എം. കണ്ണൻ, പരീക്ഷാ ഭവനിലെ ഡെപ്യൂട്ടി രജിസ്ട്രാർ ടി. പ്രീതി സെക്ഷൻ ഓഫീസർമാരായ ഇ.ജെ. പൗലോസ്, ജോർജ് ജോൺ, ലൈബ്രറി അസിസ്റ്റന്റ് ഗംഗാ ദേവി ചക്കാലക്കൽ എന്നിവരാണ് വിരമിക്കുന്നത്. വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് ഉപഹാരങ്ങൾ നൽകി. പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ അധ്യക്ഷനായി പരീക്ഷാ കൺട്രോളർ ഡോ. ഡി. പി. ഗോഡ്‌വിൻ സാംരാജ്, ഫിനാൻസ് ഓഫീസർ വി. അൻവർ സംഘടനാ പ്രതിനിധികളായ വി.എസ. നിഖിൽ, ടി.പി. ദാമോദരൻ, ടി.വി. സമീൽ, ടി.എൻ. ശ്രീശാന്ത്, വെൽഫെയർ ഭാരവാഹികളായ കെ.പി. പ്രമോദ്, നിശാന്ത് എന്നിവർ സംസാരിച്ചു.

മൂല്യനിർണയ ക്യാമ്പ്

മെയ് രണ്ടു മുതൽ ഏഴു (പൊതു അവധി ദിനങ്ങൾ ഒഴികെ) വരെ നടക്കുന്ന ആറാം സെമസ്റ്റർ ബിരുദ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പിൽ നിയോഗിക്കപ്പെട്ട മുഴുവൻ അധ്യാപകരും പങ്കെടുക്കണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

പരീക്ഷാ അപേക്ഷ

പി.ജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആൻ്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി (2023 പ്രവേശനം) ജനുവരി 2024 പരീക്ഷക്ക് പിഴ കൂടാതെ മെയ് ഒൻപത് വരെയും 180/- രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!