Section

malabari-logo-mobile

നിപ പ്രതിരോധ പ്രവര്‍ത്തനം: വീട് വിടാന്തരം കയറിയിറങ്ങി ആരോഗ്യ പ്രവര്‍ത്തകര്‍

HIGHLIGHTS : Nipah prevention activity: Health workers go from house to house

കോഴിക്കോട്:
നിപ വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി ആരോഗ്യ പ്രവര്‍ത്തകര്‍. ഇന്നലെ 11959 വീടുകളില്‍ ഗൃഹ സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയായി. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെട്ട വാര്‍ഡുകളിലെ ആകെ 34617 വീടുകളിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തിയത്.

ജില്ലയിലെ വിവിധ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ വിവിധ വാര്‍ഡുകളിലാണ് ഗൃഹ സന്ദര്‍ശനം നടത്തുന്നത്. വില്യാപ്പള്ളിയില്‍ 551 വീടുകളും , മരുതോങ്കര 701, ചെറുവണ്ണൂര്‍ 2204, ബേപ്പൂര്‍ 2884, നല്ലളം 928, ഫറോക്ക് 4202 വീടുകളിലും ഉള്‍പ്പെടെ വിവിധ ഭാഗങ്ങളിലായി 11959 വീടുകളിലാണ് ഇന്നലെ ഗൃഹ സന്ദര്‍ശനം പൂര്‍ത്തിയായത്.

sameeksha-malabarinews

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍, ആര്‍.ആര്‍.ടി എന്നിവരുടെ നേതൃത്വത്തിലാണ് വീടുകള്‍ സന്ദര്‍ശിക്കുന്നത്. വരും ദിവസങ്ങളിലും ഗൃഹ സന്ദര്‍ശനം തുടരും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!