Section

malabari-logo-mobile

ദേശീയപാത വികസനം: നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു

HIGHLIGHTS : മലപ്പുറം:ജില്ലയില്‍ ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുന്നതിനായി ഓരോ വില്ലേജിലും കോവിഡ് പ്രോട്...

മലപ്പുറം:ജില്ലയില്‍ ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുന്നതിനായി ഓരോ വില്ലേജിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് അദാലത്ത് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ അഞ്ച് വരെയാണ് വിവിധ വില്ലേജുകളിലായി അദാലത്ത് നടത്തുന്നത്.

നഷ്ടപരിഹാരം ലഭിക്കുന്നതിനായി
ഹാജരാക്കേണ്ട രേഖകളുടെ അഭാവത്തില്‍ ഭൂ ഉടമകള്‍ക്കുള്ള നഷ്ടപരിഹാര വിതരണം വൈകുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആവശ്യമായ രേഖകള്‍ നിയമാനുസൃതം വേഗത്തില്‍ ലഭ്യമാക്കുന്നതിന് ഭൂവുടമകളെ സഹായിക്കുന്നതിനായി വില്ലേജ് ഓഫീസുകളില്‍ കണ്‍ട്രോര്‍ റൂമുകള്‍ തുറന്നിരുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്നും ഭൂഉടമകളുമായി ബന്ധപ്പെട്ട് അവര്‍ക്ക് ലഭ്യമാക്കേണ്ട രേഖകള്‍ ബന്ധപ്പെട്ട ഓഫീസുകളുമായി സഹകരിച്ച് ലഭ്യമാക്കുകയും ഇപ്രകാരം ലഭിച്ച രേഖകള്‍ ഹാജരാക്കി നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുന്നതിനുമാണ് ഓരോ വില്ലേജിലും അദാലത്ത് സംഘടിപ്പിക്കുന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രേഖകള്‍ ലഭിക്കുകയും അവ സമര്‍പ്പിക്കുകയും ചെയ്യാത്ത ഭൂ ഉടമകള്‍ അതത് സ്ഥലങ്ങളിലെ അദാലത്തില്‍ ലഭ്യമായ രേഖകള്‍ സമര്‍പ്പിച്ച് പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു.

sameeksha-malabarinews

കൊണ്ടോട്ടി താലൂക്കിലെ ചേലേമ്പ്ര, പള്ളിക്കല്‍ വില്ലേജുകളിലെ അദാലത്ത് ഇടിമുഴിക്കല്‍ എ.എല്‍.പി സ്‌കൂളില്‍ ഒക്ടോബര്‍ നാലിന് രാവിലെ 9.30 മുതല്‍ നടക്കും. തിരൂരങ്ങാടി താലൂക്കില്‍ തിരൂരങ്ങാടി വില്ലേജിലെ അദാലത്ത് പി.എസ്.എം.ഒ കോളജിലെ ഫാക്കല്‍റ്റി സെന്ററില്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ 9.30 ന് ആരംഭിക്കും. എടരിക്കോട് ക്ലാരി ജി.യു.പി സ്‌കൂളില്‍ ഒക്ടോബര്‍ നാലിന് രാവിലെ 9.30 ന് തെന്നല, എടരിക്കോട് വില്ലേജുകളിലെ അദാലത്ത് നടക്കും. തേഞ്ഞിപ്പലം, മൂന്നിയൂര്‍ വില്ലേജുകളിലെ അദാലത്ത് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ സെമിനാര്‍ കോംപ്ലക്‌സില്‍ ഒക്ടോബര്‍ നാലിന് രാവിലെ 9.30 നാണ് ആരംഭിക്കുക. എ.ആര്‍ നഗര്‍, വേങ്ങര വില്ലേജുകളിലെ അദാലത്ത് ഒക്ടോബര്‍ അഞ്ചിന് രാവിലെ 9.30 ന് കൊളപ്പുറം ജി.എച്ച് സ്‌കൂളില്‍ നടക്കും.

തിരൂര്‍ താലൂക്കില്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ 9.30 ന് കോട്ടക്കല്‍, മാറക്കര, പെരുമണ്ണ വില്ലേജുകളിലെ അദാലത്ത് കോട്ടക്കല്‍ സി.എച്ച് ഓഡിറ്റോറിയത്തിലും കാട്ടിപ്പരുത്തി വില്ലേജിലെ അദാലത്ത് വളാഞ്ചേരി, കാവുപുറം സാഗര്‍ ഓഡിറ്റോറിയത്തിലും നടക്കും. പുത്തനത്താണി എ.എം.എല്‍.പി സ്‌കൂളില്‍ ഒക്ടോബര്‍ നാലിന് രാവിലെ 9.30 നാണ് കല്‍പകഞ്ചേരി, ആതവനാട്, കുറുമ്പത്തൂര്‍ വില്ലേജുകളിലെ അദാലത്ത് ആരംഭിക്കുക. കുറ്റിപ്പുറം, നടുവട്ടം വില്ലേജുകളിലെ അദാലത്ത് ഒക്ടോബര്‍ അഞ്ചിന് രാവിലെ 9.30 ന് കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് സംഘടിപ്പിക്കുന്നത്.

പൊന്നാനി താലൂക്കില്‍ പൊന്നാനി നഗരം, ഈഴുവത്തിരുത്തി വില്ലേജിലെ അദാലത്ത് തൃക്കാവ് മാസ് കമ്മ്യൂനിറ്റി ഹാളില്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ 10 ന് ആരംഭിക്കും. വെളിയങ്കോട് തമം ഓഡിറ്റോറിയത്തില്‍ വെളിയങ്കോട് വില്ലേജിലെയും നരിപ്പറമ്പ് താജ് ഓഡിറ്റോറിയത്തില്‍ കാലടി വില്ലേജിലെയും അദാലത്ത് ഒക്ടോബര്‍ നാലിന് രാവിലെ 10 ന് നടക്കും. ഒക്ടോബര്‍ അഞ്ചിന് രാവിലെ 10 ന് നരിപ്പറമ്പ് താജ് ഓഡിറ്റോറിയത്തില്‍ തവനൂര്‍ വില്ലേജിലെയും വെളിയങ്കോട് തമം ഓഡിറ്റോറിയത്തില്‍ പെരുമ്പടപ്പ് വില്ലേജിലെയും അദാലത്ത് നടക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!