HIGHLIGHTS : NGO Union Malappuram District Conference
പരപ്പനങ്ങാടി: സിവില്‍ സര്‍വീസിനെതിരായ തെറ്റായ പ്രചാരണങ്ങള്‍ക്കും ദുഷ്പ്രവണതകള്‍ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ സമ്മേളനം ജീവനക്കാരോട് ആഹ്വാനം ചെയ്തു. ജനപക്ഷ സിവില്‍ സര്‍വീസിനായി അണിചേരാനും എന്‍ജിഒ യൂണിയന്‍ മലപ്പുറം ജില്ലാ സമ്മേളനം ജീവനക്കാരോട് ആവശ്യപ്പെട്ടു.
സമ്മേളനം ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വി കെ രാജേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ വിജയകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടറിയറ്റംഗം സി വി സുരേഷ്‌കുമാര്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ഇ പി മുരളീധരന്‍ കണക്കും എം ശ്രീനാഥ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
എഫ്എസ്ഇടിഒ ജില്ലാ ട്രഷറര്‍ എം ശ്രീഹരി, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്‌സ് ജില്ലാ സെക്രട്ടറി പി വി സുധീര്‍, സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി കെ വിജയകുമാര്‍ സ്വാഗതവും ട്രഷറര്‍ വി വിജിത് നന്ദിയും പറഞ്ഞു.

ഞായര്‍ രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം തുടരും. പകല്‍ രണ്ടിന് സുഹൃത് സമ്മേളനം സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂണിയന്‍ സര്‍വീസ് സംഘടനാ നേതാക്കളും യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ സി വി സുരേഷ്‌കുമാര്‍, എം കെ വസന്ത എന്നിവരും പങ്കെടുക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു