കുട്ടിക്കമ്മു നഹ (73) നിര്യാതനായി

പരപ്പനങ്ങാടി : മുസ്ലിം ലീഗ് നേതാവും സ്വതന്ത്ര കര്‍ഷക സംഘം മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറിയുമായിരുന്ന ചെട്ടിപ്പടി മൊടുവിങ്ങലെ കുട്ടിക്കമ്മു നഹ എന്ന കെ കെ നഹ (73) നിര്യാതായി.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, മുസ്ലിം ലീഗ് തിരൂരങ്ങാടി മണ്ഡലം ജനറല്‍ സെക്രട്ടറി, കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു.
ഭാര്യ: പാലക്കാട്ട് തിത്തീമ(കൊടിഞ്ഞി ).മക്കള്‍: സാജിത് (കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍- സി ഒ എ ജില്ലാ സെക്രട്ടറി, സി ടി വി ചാനല്‍ ഡയറക്ടര്‍), സഹീര്‍ (ചെമ്മാട് ഇലക്ട്രിക്കല്‍സ്, ചെമ്മാട്), ഷമീം (സേവാ മന്ദിര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍), സബീന, സുഫീദ മരുമക്കള്‍: ഹംസ (കൂമണ്ണ), അബൂബക്കര്‍ സിദ്ധീഖ് (വാഴക്കാട്), എ. പി.റുബീന (എ ആര്‍ നഗര്‍), റംല (ചെട്ടിപ്പടി).

 

Share news
error: Content is protected !!
Scroll to Top